ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഒന്നാമത്. 241 കോടി സജീവ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ നിന്നുള്ളത്. അതേ സമയം ഫേസ്ബുക്കിന്റെ ജന്മരാജ്യമായ അമേരിക്കയില്‍ ഫേസ്ബുക്കിന് 240 കോടി ഉപഭോക്താക്കളാണുള്ളത്. 139 കോടി യൂസേര്‍സുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തുണ്ട്. തൊട്ട് പിന്നില്‍ 126 കോടി ഉപയോക്താക്കളുമായി ഇന്തോനേഷ്യയുമുണ്ട്. മെക്‌സിക്കോ, ഫിലിപൈന്‍, വ്യറ്റനാം തുടങ്ങിയ രാജ്യങ്ങളും തൊട്ട് പിന്നാലെയുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മാത്രം 27 ശതമാനം വര്‍ധനവാണ് ഫേസ്ബുക്ക് ഉപഭോക്താക്കളിലുണ്ടായത്. എന്നാല്‍ ഇതേ കാലയളവില്‍ 12 ശതമാനം വളര്‍ച്ചയെ അമേരിക്കയ്ക്കുണ്ടായിട്ടുള്ളു.
അതേ സമയം ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള നഗരം തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കാണ്. രണ്ടാമത്തെ നഗരം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജാകര്‍ത്തയാണ്. ദാക്കയും മെക്‌സിക്കോ സിറ്റിയും പിന്നാലെയുണ്ട്.
Be the first to write a comment.