Connect with us

More

മാര്‍ക്ക് സുക്കര്‍ബര്‍ഗ് മരിച്ചതായി ഫേസ്ബുക്ക്; ഭീകര അബദ്ധമെന്ന് പിന്നീട് തിരുത്ത്

Published

on

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം 20 ലക്ഷം എഫ്ബി യൂസര്‍മാരുടെ വ്യാജ മരണവാര്‍ത്ത പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഫേയ്സ്ബുക്ക് നടപ്പാക്കിയ പുതിയ ഫീച്ചറില്‍ പറ്റിയ അക്കിടിയാണ് ലോകത്തിലെ തന്നെ വന്‍ സമൂഹ മാധ്യമത്തെ ഭീകര അപധത്തിലേക്ക് എത്തിച്ചത്. മരിച്ച യൂസര്‍മാരുടെ അക്കൗണ്ടുകളിലേക്കു അയച്ച നോട്ടിഫിക്കേഷന്‍ മറ്റു അക്കൗണ്ടുകളിലേക്ക് മാറി എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

അതേസമയം ഗുരുതരമായ വീഴ്ച്ച സംഭവിച്ചതറിഞ്ഞ ഉടന്‍ ഫെയ്സ്ബുക്ക് ക്ഷമാപണവുമായെത്തി. ഭീകരമായ തെറ്റ് സംഭവിച്ചു എന്നായിരുന്നു ഫേസ്ബുക്ക് വക്താവിന്റെ പ്രതികരണം. മരിച്ച ഫേസ്ബുക്ക് യൂസര്‍മാരുടെ പ്രൊഫൈലിലേക്ക് പുതിയ സന്ദേശം പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അബദ്ധവശാല്‍ ഇത് മറ്റു 20 ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്തതാണ് പ്രശ്നമായതെന്നും പിഴവ് തിരുത്തിയെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഔദ്യോഗിക അപേക്ഷ നല്‍കിയാല്‍ മരിച്ചവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സ്മാരകമായി നിലനിര്‍ത്താന്‍ ഫേസ്ബുക്ക് അനുവദിക്കുന്നുണ്ട്. അപേക്ഷ സ്വീകരിച്ചാല്‍ യൂസറുടെ എഫ്ബി പേരിനൊപ്പം ‘റിമെമ്പറിങ്’ എന്ന വാക്ക് കൂടി വരും. അതേസമയം പീപ്പിള്‍ യു മെ നോ, ബര്‍ത്തഡേ റിമൈന്‍ഡര്‍ തുടങ്ങിയ ഫെയ്സ്ബുക്ക് നിര്‍ദേശങ്ങളില്‍ ഇത്തരം പ്രൊഫൈല്‍ പിന്നീട് കടന്നുവരികയമില്ല. ഈ സംവിധാനത്തിനാണ് പിശക് സംഭവിച്ചത്.

എന്തായാലും ഫെയ്സ്ബുക്കിന്റെ മരണപ്രഖ്യാപനം കേട്ട് പലരും ഞെട്ടിയിരിക്കയാണ്. എഫ്ബി സുഹൃത്തുക്കളുടെ പ്രൊഫൈലുകളില്‍ കയറിയപ്പോള്‍ അവരുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച സന്ദേശങ്ങളാണ് അവരെ വരവേറ്റത്. അതേസമയം ഫേസ്ബുക്കിന്റെ മരണ അമളി ട്വിറ്ററില്‍ ആഘോഷമായി കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എന്താണ് ചെങ്കണ്ണ്; അറിയേണ്ടതെല്ലാം

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്.

Published

on

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍

കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസംവരേയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Continue Reading

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

Trending