കോഴിക്കോട്: കുഞ്ഞിന് വേറിട്ട രീതിയില്‍ പേരു വിളിച്ച് മാധ്യമ ദമ്പതികള്‍. കോഴിക്കോട്ടെ പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ അന്നയും രഹീസുമാണ് തങ്ങള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിന് കല്‍മേയി ജാന്‍ എന്ന പേരുവിളിച്ചത്.

ഫേസ്ബുക്കിലൂടെയായിരുന്നു പേരിടല്‍ ചടങ്ങ് നടന്നത്. നൂറുപേര്‍ പ്രത്യേകം തയ്യാറാക്കിയ പാട്ടിനൊപ്പമായിരുന്നു കല്‍മേയി ജാന്‍ എന്ന പേര് വിളിച്ചത്. രാവിലെ പത്തുമണിയോടെ നടന്ന പേരിടലിന് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസകളും നിറയുകയാണ്.

ജോയ് തമലത്തിന്റേതാണ് വരികള്‍. അര്‍ച്ചന ഗോപിനാഥ് സംഗീതം തയ്യാറാക്കി ആലപിച്ച ഗാനത്തിന് ക്യാമറ ചലിപ്പിച്ചത് സഞ്ജു പൊട്ടമ്മല്‍ ആണ്.

ലോകത്തിന് ഞങ്ങൾ അവളെ പരിചയപ്പെടുത്തട്ടെ… കൽമേയി ജാൻ ❤️ഈ കാലത്ത് ഇതിനോളം നല്ല വേറൊരു പേര് എന്റെ കുഞ്ഞിന് ഞാൻ കാണുന്നില്ല. ഒരു സെക്കുലർ പേരിനെക്കാൾ അവൾക്ക് ഈ പേര് വേണം എന്നത് എന്റെ സന്തോഷം ആണ്‌. പേര് സജഷൻ :അമലേച്ചി Amala Shafeekജാൻ, പദ്മേച്ചി Padma Menon വക പാട്ടിനു വരികൾ : വൺ and ഒൺലി Joy Thamalamസംഗീതം ചെയ്തു പാടിയത് : Archana Gopinatക്യാമറ : Sanju Pottammalഎഡിറ്റ്‌ : Sreejith Kantoth

Posted by Anna Rahees on Tuesday, September 1, 2020