പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി.
ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ നിലവിലെ രാഷ്ടീയ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നത്തെ ചിത്രത്തെ എം.പി അഭിനന്ദിച്ചത്. വഹാബ് തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജിലൂടെയാണ് അഭിനന്ദനം നേര്‍ന്നത്.

ഫെയ്‌സ് ബുക് പോസ്റ്റ് വായിക്കാം…

ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും.
ഉത്തരേന്ത്യയിലെ അധികാര-മാധ്യമ കൂട്ടുകെട്ട് കേരളത്തെ മലീമസമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രിക ദിനപത്രത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് സി കെ തന്‍സീറിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം നേടി കൊടുത്ത ഈ ചിത്രം വളരെയധികം സംസാരിക്കുന്നുണ്ട്.
കേരളമെന്തെന്നും, ഇവിടത്തെ മതേതര സ്വഭാവമെന്തെന്നും രാജ്യത്തോട് വിളിച്ചു പറയുന്നുണ്ട് ഈ ചിത്രം. അഭിനന്ദനങ്ങള്‍ തന്‍സീര്‍. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.