ഹൈദരാബാദ്: 2000 രൂപയുടെ വ്യാജ നോട്ടുകളുമായി ആറു പേര്‍ ഹൈദരാബാദില്‍ പിടിയില്‍.

ഇവരില്‍ നിന്നും 2000 രൂപയുടെ രണ്ടു ലക്ഷം രൂപ വിലവരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 2000 രൂപയുടെ 105 കള്ള നോട്ടുകളും ബാക്കി 500 രൂപയുടെ കള്ള നോട്ടുകളുമാണ് കണ്ടെടുത്തത്. ഹൈദരാബാദില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ ഇബ്രാഹിം പട്ടണത്തു നിന്നുമാണ് 2,22,310 രൂപയുടെ കള്ള നോട്ടുകള്‍ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

2000, 500 രൂപയുടെ കള്ള നോട്ടുകള്‍ക്കു പുറമെ 100, 50, 20, 10 രൂപയുടെ കള്ളനോട്ടുകളും പിടികൂടിയിട്ടുണ്ട്. 50,000 രൂപയും രണ്ട് കളര്‍ പ്രിന്ററുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി രചനകോണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് അറിയിച്ചു. സായ്‌നാഥ്, ജി ആഞ്്ജയ്യ, സത്യനാരായണ, കെ ശ്രീധര്‍ ഗൗഡ്, വിജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്.