india

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം: മരണം 13 ആയി

By webdesk11

May 15, 2023

തമിഴ്‌നാട്ടില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13ആയി. വില്ലുപുരം ജില്ലയിലെ മരാക്കാനത്ത് 9പേരും ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകത്ത് നാലു പേരുമാണ് മരിച്ചത്. 35 പേര്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള രണ്ടുപേരുടെനില ഗുരുതരമാണെന്നും അധികൃതര്‍ അറിയിക്കുന്നു.

വെള്ളിയാഴ്ചയാണ് സംഭവം.  ആദ്യം വില്ലുപുരം ജില്ലയിലെ മരാക്കാനത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മധുരാന്തകത്തും സംഭവം റിപ്പോര്‍ട്ട് ചെയ്തു.മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയില്‍ ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.