Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വര്‍ണത്തിന് 43,600 രൂപയിലെത്തി

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വര്‍ണത്തിന് 43,600 രൂപയിലെത്തി.

kerala

‘പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത’; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

Published

on

തലസ്ഥാനത്തെ പൊലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോഗ് സ്‌ക്വാഡ് എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. നവംബര്‍ 20നായിരുന്നു ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി എന്ന നായ ചത്തത്. നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ‘കല്യാണി’യെന്ന നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊര്‍ജിതമാക്കും.

Continue Reading

kerala

രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

പത്തനംതിട്ട എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബികടലിനു മുകളിലെ ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത 2 ദിവസം ശക്തമായ മഴ ലഭിക്കും.

പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാൻ തീരുമാനം; പോക്‌സോ നിയമവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുൻപ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തും.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്റെ  തീരുമാനം. വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം പരിഷ്കരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.

5,7,9, ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് അടുത്തവർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നത്. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ആകും പോക്സോ നിയമങ്ങൾ അടക്കമുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കുക. പോക്സോ നിയമത്തിന്റെ പല വശങ്ങൾ, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ തമ്മിലെ വ്യത്യാസം തുടങ്ങി വിശദമായി തന്നെ പാഠങ്ങൾ ക്രമീകരിക്കും. പ്രായപരിധി നിശ്ചയിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചാം ക്ലാസ് മുതൽ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്.

നാലാം തരം വരെയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകും. പ്രത്യേക ക്ലാസുകളും കൈപ്പുസ്തകങ്ങളും മുഖേനയാകും മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകുക. വരുംവർഷങ്ങളിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ ജീവശാസ്ത്രപുസ്തകങ്ങളിൽ കൂടി ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുൻപ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Continue Reading

Trending