Connect with us

kerala

ബ്രസീല്‍ തോറ്റാല്‍ ഇന്നോവ നല്‍കുമെന്ന് ആരാധകന്‍; ഇന്നോവ വേണ്ടെങ്കില്‍ ബുള്ളറ്റ് കൊടുക്കും

പട്ടാമ്പി സ്വദേശി സുഹൈലാണ് മോഹനവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്

Published

on

ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റാല്‍ ഇന്നോവ നല്‍കുമെന്ന് ആരാധകന്റെ വെല്ലുവിളി. പട്ടാമ്പി സ്വദേശി സുഹൈലാണ് മോഹനവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നോവ താത്പര്യമില്ലാത്തവര്‍ക്ക് തന്റെ ബുള്ളറ്റ് നല്‍കാനും ഒരുക്കമാണെന്ന് ബ്രസീല്‍ ആരാധകന്‍.

സമൂഹ മാധ്യമത്തിലൂടെയാണ് യുവാവ് വെല്ലുവിളിച്ചിരിക്കുന്നത്. പകരം വെക്കാന്‍ ധൈര്യമുള്ളവര്‍ക്ക് വെല്ലുവിളി സ്വീകരിച്ച് വരാമെന്ന് പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നുണ്ട്. ബ്രസീല്‍ ആരാധകര്‍ക്കെതിരെയാണ് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

kerala

വ്യാജ വിസ നൽകി സ്പെയിനിലേക്ക് മനുഷ്യ കടത്ത് ; രണ്ടുപേർ അറസ്റ്റിൽ

കേസ് ഏറ്റെടുത്ത അന്വേഷണസംഘം മനുഷ്യ കടത്ത് കേസിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു.

Published

on

കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തിവന്ന പ്രതികൾ അറസ്റ്റിൽ. കാസർഗോഡ് ആലക്കോട് കുന്നേൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് പൃഥ്വിരാജ് കുമാർ (47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിനിൽ പിടികൂടി ഇന്ത്യയിലേക്ക് കയറ്റി വിട്ടിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇവരെ എമിഗ്രേഷൻ വിഭാഗം നെടുമ്പാശ്ശേരി പോലീസിനെ കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ആഴം മനസ്സിലായത്. കേസ് ഏറ്റെടുത്ത അന്വേഷണസംഘം മനുഷ്യ കടത്ത് കേസിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നതിന് വിസ ലഭിക്കാൻ മതിയായ വിദ്യാഭ്യാസ യോഗ്യതയും നടപടിക്രമങ്ങളും ഉണ്ടെന്നിരിക്കയാണ് പ്രതികൾ വ്യാജ വിസ തയ്യാറാക്കി ഇവരിൽ നിന്നും പണം തട്ടിയെടുത്തത്. വിഷയത്തെപ്പറ്റി കൂടുതൽ അറിവില്ലായ്മയുള്ള ഇവരെ തട്ടിപ്പ് സംഘം കബളിപ്പിക്കുകയായിരുന്നു. വ്യാജ വിസ നൽകുന്ന ഏജന്റ് മാർക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Continue Reading

kerala

പരാതിക്ക് പരിഹാരമില്ല; പരാതി തന്നെ പരിഹാരമായി നല്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

ഒരു വർഷം കഴിഞ്ഞിട്ടും ഫയലിൽ നടപടിയാവാതിരിക്കുകയും പരാതി സംബന്ധിച്ച തുടർ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുതാര്യകേരളത്തിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്‌.

Published

on

പരാതിക്ക് പരിഹാരമില്ല; പരാതി തന്നെ പരിഹാരമായി നല്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ . ഉന്നത വിദ്യഭ്യാസ മന്ത്രി അഭിപ്രായം രേഖപ്പെടുത്തി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ട ഫയലിൽ ഒരു വർഷം കഴിഞ്ഞിട്ടും മെമ്പർ സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി നല്കുന്നില്ല എന്നതാണ് പരാതി. പരാതി പരിശോധിച്ച ഉന്നത വിദ്യഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീദേവി മെമ്പർ സെക്രട്ടറി ഇതുവരെയും റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല എന്ന മറുപടിയാണ് സുതാര്യകേരളം മുഖേന നല്കിയത്.

ഒരു പരാതിയിന് മേൽ മൂന്ന് മാസത്തിനകം അന്തിമ തീർപ്പ് കൽപ്പിക്കണമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാജി ഐ എ എസ് പുറത്തിറക്കിയ സർക്കുലറിന്റെ ലംഘനമാണ് മെമ്പർ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഫയൽ പൂഴ്ത്തിവയ്ച്ച മെമ്പർ സെക്രട്ടറിക്കെതിരെയും പരാതിക്ക് പരിഹാരം കാണാതെ പരാതി തന്നെ പരിഹാരമായി നല്കി സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും പൗരനെ പരിഹസിക്കുകയും ചെയ്യുന്ന അണ്ടർ സെക്രട്ടറിക്കെതിരെയും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം

ലിംഗനീതിക്ക് വിഘാതമായി നിലകൊള്ളുന്ന സർ ,മാഡം വിളികൾ ഒഴിവാക്കി പൊതുപദമായ ,
ടീച്ചർ , പ്രൊഫസർ എന്നീ പദങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബർ രണ്ടിനാണ് ഉന്നത വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നല്കിയത്.വിഷയം പരിശോധിച്ച മന്ത്രി ഉന്നത വിദ്യഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗ്ഗീസിനോട് റിപ്പോർട്ട് തേടി.

ഒരു വർഷം കഴിഞ്ഞിട്ടും ഫയലിൽ നടപടിയാവാതിരിക്കുകയും പരാതി സംബന്ധിച്ച തുടർ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുതാര്യകേരളത്തിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്‌.

Continue Reading

kerala

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും

Published

on

പാലക്കാട് ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക.

ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.

Continue Reading

Trending