മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധമാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. പുതിയ ചിത്രമായ വില്ലനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണുള്ളത്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. കോടികളുടെ കലക്ഷന്‍വെച്ച് ഞാനോ നീയോയെന്ന നിലയിലാണ് മലയാളസിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഇവിടെ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീരക്ഷമാണുള്ളത്. ഇതിനൊപ്പം നില്‍ക്കില്ല. നല്ല സിനിമകളുടെ അളവുകോലിതല്ലെന്ന് മമ്മുട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വില്ലനെ വേണ്ട രീതിയിയില്‍ പരിഗണിച്ചില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വില്ലന്റെ സംവിധായകന്‍ മറ്റു പലരുമായിരുന്നെങ്കില്‍ ക്ലാസിക്കെന്ന് പറയുമായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.