Connect with us

main stories

ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ

പുലർച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.
ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

പത്തനാപുരം ∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ. പുലർച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.
ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രദീപ്‌ കോട്ടത്തലയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. തുടർന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ്‌ ഈ ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ്‌ ആവശ്യപ്പെട്ടിരുന്നു.

ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡ് തിരുനെൽവേലി സ്വദേശിയുടെ പേരിൽ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സരിതയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.

2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോണിൽ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകൾ ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്നു കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിന്റെ മൊഴികൾ അതിനിർണായകവും ആണ്.

kerala

‘ഓംപ്രകാശ് ആരാണെന്ന് അറിയില്ല’: നടി പ്രയാഗ മാര്‍ട്ടിന്‍

ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

Published

on

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ്  പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Continue Reading

kerala

കാലിക്കറ്റ് ക്യാമ്പസുകളില്‍ എംഎസ്എഫ് തരംഗം

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു.

Published

on

എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ത്ത് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം. 43 വര്‍ഷത്തിന് ശേഷം വയനാട്ടിലെ പഴശ്ശി രാജ കോളേജ് എം.എസ്.എഫ് മുന്നണി നേടി. 22 വര്‍ഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട്, 20 വര്‍ഷത്തിന് പൊന്നാനി എം.ഇ.എസ്, 12 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കോട്ട തകര്‍ത്ത് തൃശൂര്‍ മദര്‍ കോളേജ്, 10 വര്‍ഷത്തെ ചെങ്കോട്ട തകര്‍ത്ത് കോഴിക്കോട് പികെ കോളേജ്, 6 വര്‍ഷത്തിന് ശേഷം കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ്, 8 വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ കോളജ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ പാലക്കാട്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുവള്ളി ഗവണ്‍മെന്റ് കോളേജ്, എസ്.എഫ്.ഐ കോട്ടയായ മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, ചരിത്രത്തിലാദ്യമായി സെന്റ് ജോസഫ് പാവറട്ടി തൃശൂര്‍, ജയശ്രീ കോളേജ് വയനാട്, എസ്.എന്‍.ഇ.എസ് ചെത്ത്ക്കടവ് കുന്ദമംഗലം, ശ്രീ ഗോകുലം ബാലുശ്ശേരി, കൊടുങ്ങല്ലൂര്‍ ഗവ കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് മുന്നണി വിജയിച്ചു.

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു. നാദാപുരം കോളജ്, എം.എച്ച്.എസ് കോളജ് തുടങ്ങി പന്ത്രണ്ടിലധികം കോളജുകള്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐക്ക് അനുകൂലമായി സര്‍വകലാശാലയും ഇടത് അനുകൂല സിന്റിക്കേറ്റ് അംഗങ്ങളും വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ എം.എസ്.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാന്‍ ശ്രമിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സമ്പാദിച്ചാണ് മത്സരിച്ചത്. ക്യാമ്പസുകളിലെ ഫഷിസത്തിനെതിരെ എം.എസ്.എഫ് നടത്തിയ ചെറുത്തുനില്‍പ്പിന്റേത് കൂടിയാണ് ഈ വിജയം. കോഴിക്കോടും വയനാടും മലപ്പുറത്തും ഏറ്റവും വലിയ ഒറ്റകക്ഷിയായി എം.എസ്.എഫിന് മാറാനായി. മറ്റ് സ്ഥലങ്ങളില്‍ എം.എസ്.എഫ് കൂടി ചേര്‍ന്ന് യു.ഡി.എസ്.എഫിനെ വലിയ മുന്നേറ്റത്തിലേക്കെത്തിക്കാന്‍ സാധിച്ചു.

 

Continue Reading

kerala

യു.ഡി.വൈ.എഫ് നേതാക്കളോട് സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു : മുനവ്വറലി ശിഹാബ് തങ്ങൾ

നേതാക്കളുടെ അന്യായ അറസ്സില്‍ പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) യു.ഡി.വൈ.എഫ് ജില്ലാ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.

Published

on

കോഴിക്കോട് : അഭ്യന്തര വകുപ്പിലെ വീഴ്ചകള്‍ തുറന്നു കാട്ടി സമരം ചെയ്യുന്ന യു .ഡി വൈ എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് യൂത്തലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള നിയമപാലകര്‍ തന്നെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരായി മാറിയത് ആപല്‍കരമാണ്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി നിയമസഭാ മാര്‍ച്ചിനു നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയ നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചത് പ്രധിഷേധാര്‍ഹമാണ്.

കുറ്റകൃത്യങ്ങള്‍ക്ക് മതമില്ലെന്ന പൊതുനയം പോലും കാറ്റില്‍ പറത്തി മലപ്പുറം ജില്ലയുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. മതേതര കേരളത്തിന്റെ മുഖം വികൃതമാക്കുന്ന തരത്തില്‍ വര്‍ഗീയ ശക്തികളുമായി കൂടികാഴ്ച പോലും നടത്തിയ നിയമപാലകരുടെ പേരില്‍ മാതൃകാപരമായ നടപടി കൈകൊള്ളുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച തുറന്നു കാട്ടി നീതിക്കായുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ തുടരും. നേതാക്കളുടെ അന്യായ അറസ്സില്‍ പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) യു.ഡി.വൈ.എഫ് ജില്ലാ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു

 

Continue Reading

Trending