മദ്ധ്യപ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി നേതാവും ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവാര്‍ഗിയ.

മദ്ധ്യപ്രദേശ് വലിയ സംസ്ഥാനമാണ്. അവിടെ ഒന്നോ രണ്ടോ ജില്ലകളില്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ കാര്യമൊന്നുമല്ല.അതെങ്ങനെ സംസ്ഥാനത്തെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നമായി തീരുമെന്നും അദ്ദേഹം ചോദിച്ചു.

പോലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം എങ്ങനെ നോക്കിക്കാണുന്നു എന്ന ടൈംസ് നൗവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.