Connect with us

More

കര്‍ഷകരും തൊഴില്‍രഹിതരും കോണ്‍ഗ്രസിനൊപ്പം; ഗ്രാമങ്ങളിലും ബിജെപിക്ക് തിരിച്ചടി: സര്‍വ്വേ

Published

on

 

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആകാംക്ഷയേറുകയാണ് പാര്‍ട്ടി നേതാക്കന്‍മാരിലും അണികളിലും. വിധിയറിയാന്‍ ഇനി രണ്ടു നാള്‍ കൂടിയാണ് ബാക്കി. ആക്‌സിസ് മൈ ഇന്ത്യയും ഇന്ത്യാ ടുഡേയും നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശദാംശങ്ങളില്‍, 2014 ല്‍ ബിജെപിയെ തുണച്ച പല ഘടകങ്ങളും ഇത്തവണ അവര്‍ക്കൊപ്പം ഉണ്ടാകില്ലെന്നാണ് സൂചിപ്പിക്കുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടര്‍മാര്‍, ഗ്രാമവാസികള്‍, കര്‍ഷകര്‍, ദലിതര്‍, തൊഴില്‍രഹിതര്‍, തുടങ്ങിയ വിഭാഗങ്ങളുടെ വോട്ട് കൂടുതലും കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വേ ഫലം തെളിയിക്കുന്നു.

മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 187 ഉം ഗ്രാമങ്ങളിലാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് 42% വോട്ടും ബിജെപിക്ക് 39 % വോട്ടും ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ഇവിടെ കോണ്‍ഗ്രസിനേക്കാള്‍ 5% വോട്ട് ബിജെപി അധികമായി നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ഛത്തീസ്ഗഢില്‍ ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 82ഉം ഗ്രാമപ്രദേശങ്ങളിലാണ്. ഇവിടെയും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. 10% അധികവോട്ട് ഇവിടെ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

രാജസ്ഥാനിലും കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കം. 199 ല്‍ 169 മണ്ഡലങ്ങളും ഗ്രാമങ്ങളിലാണ്. ഇവിടെ ബിജെപിയേക്കാള്‍ 4% അധികവോട്ട് കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

ഇക്കുറി യുവവോട്ടര്‍മാരും ബിജെപിയെ തുണക്കില്ലെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. ഛത്തീസ്ഗഢില്‍ പുതിയ വോട്ടര്‍മാരുടെ മാത്രം കണക്കെടുത്താല്‍ കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ 10 % ല്‍ അധികവോട്ട് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 3 % ല്‍ അധികം യുവവോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തുണക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ദലിത്, തൊഴില്‍രഹിതരുമായ വോട്ടര്‍മാര്‍ എന്നിവരുടെ വോട്ട് ശതമാനം കണക്കാക്കിയാലും കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

kerala

വയനാട്ടില്‍ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തി

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി

Published

on

കടുവയുടെ ജഡം കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനെറി സര്‍ജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. എന്തുകാരണത്താലാണ് കടുവ ചത്തതെന്ന് ഇതിനുശേഷമെ പറയാനാകു. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കടുവയാണിതെന്ന് സംശയമുണ്ട്.

 

 

Continue Reading

kerala

കാലിത്തീറ്റയിലും വിഷം; ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു

Published

on

കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിലെ പലയിടങ്ങളിലും നിരവധി പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു.

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ ആകാമെന്നാണ് കരുതുന്നത്. ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു.

Continue Reading

Environment

ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം: അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Published

on

കോഴിക്കോട്: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം നാളെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ജനുവരി 31നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി

31 മുതല്‍ ഫെബ്രുവരി നാല് വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

Continue Reading

Trending