മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളിലൊരാളായ മുഷ്താഖ് മുഹമ്മദ് മിയ എന്ന ഫറൂഖ് തക്‌ലയാണ് പിടിയിലായത്.
തക്‌ലയെ നാടുകടത്താന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയതോടെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്‌ഫോടനത്തിന് ശേഷം തക് ല ഇന്ത്യയില്‍ നിന്നു രക്ഷപെട്ടിരുന്നു. തുടര്‍ന്ന് 1995ല്‍ തക്‌ലക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗൂഡാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയ അടക്കം ഒട്ടേറെ വകുപ്പുകള്‍ തക്‌ലക്കെതിരെ ചുമത്തിയിട്ടുണ്ട്. പിടികൂടിയ തക്‌ലയെ ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ചു തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ചാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുബായിലും പാകിസ്താനിലും ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ വിട്ടുകിട്ടുന്നതിനു ഇന്ത്യ നടത്തി വരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക് ലയുടെ അറസ്റ്റ്.
Dawood Ibrahim’s aide Farooq Takla who was brought to Mumbai after being deported from Dubai, produced before TADA court pic.twitter.com/AbI27rIkPe
— ANI (@ANI) March 8, 2018
ഇന്ത്യയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം വിദേശരാജ്യങ്ങളിലേക്ക് ഒളിച്ചു കടന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക്‌ലയുടെ അറസ്റ്റ്. തക്‌ല ദുബായിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാള്‍ പിടിയിലായത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1993ല്‍ മുംബൈയിലെ വിവിധയിടങ്ങളിലായി 12 ബോംബ് സ്‌ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയത്. ഈ സ്‌ഫോടനങ്ങളില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 12 ബോംബുകള്‍ പൊട്ടിത്തെറിച്ച് എഴുന്നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനക്കേസില്‍ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെ തക്‌ലക്കെതിരെ 1995 ല്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.
Be the first to write a comment.