കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ അച്ഛൻ മരിച്ചനിലയിൽ.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്ത് വയസ്സുകാരിയെ പലചരക്ക് കടയിൽ സാധനം വാങ്ങാൻ വിട്ടപ്പോൾ 74 കാരൻ പീഡിപ്പിക്കുന്നത്. അതിനുശേഷം കുട്ടിയുടെ അച്ഛൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം.

കുറിച്ചി സ്വദേശി യോഗീദക്ഷനാണ് പിടിയിലായത്. ഇയാൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ  സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് പോലീസ് പറയുന്നു. ശേഷം വീട്ടിൽ പറയാതെ ഇരിക്കാൻ കുട്ടിക്ക് മിഠായി നൽകിയതായും പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം തോന്നിയ രക്ഷിതാക്കൾ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഗതി പുറത്ത് വരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റീമാൻഡ് ചെയ്തിരിക്കുകയാണ്.