ബാഴ്‌സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്‌സയുടെ ലോക നായകന്‍ തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്‌കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം കൊള്ളുകന്നവരാണവര്‍.

ഡ്രിബിളിങില്‍ രാജാവായ മെസി എതിര്‍ പോസ്റ്റില്‍, ഡിഫന്റ്ര്മാരെ വെട്ടിയൊഴിഞ്ഞ് മുന്നേറുന്നതും ഗോള്‍ നേടുന്നതും ലോക ഫുട്‌ബോളിന്റെ ആവേശമാണ്. എതിര്‍ ടീമിന്റെ ഗോളികളെ വരെ കബളിപ്പിക്കുന്ന മെസി സ്‌കില്ലുകളും താരത്തിന്റെ “നട്്മഗ്” കഴിവും യൂടൂബിലും ഹിറ്റ് ലിസ്റ്റുകളിലും എത്താറുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ബാഴ്സയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പുറത്ത് വിട്ട വീഡിയോ ആരാധകര്‍ക്ക് അപൂര്‍വ്വ കാഴ്ചയായിരിക്കുകയാണ്. അര്‍ജീന്റീനല്‍ ഇതിഹാസം ഡീഗോ മറഡോണ, ക്ലബിന്റെ ചിരവൈരികളായ റയലിനെതിരെ നേടുന്ന ഗോളാണ് ബാഴ്സലോണ ഷയര്‍ ചെയ്ത്.

ബാഴ്സയുടെ ‘ഗോള്‍ മോര്‍ണിങ്’ കണ്ട് അന്താളിച്ചിരിക്കുകയാണ് മെസി ആരാധകര്‍.റയല്‍ മാഡ്രിഡ് ഗോളിയേയും ഡിഫന്ററേയും തനത് ശൈലില്‍ കബിളിപ്പിച്ച് ഡീഗോ നേടുന്ന ഗോള്‍ ആരാധകരെ അമ്പരിപ്പിക്കുന്നതാണ്. 1982-83 സീസണിലാണ് ബാഴ്സലോണക്കായി മറഡോണ ഈ ഗോള്‍ നേടിയത്.