സിയോള്‍: ആണവ പരീക്ഷണത്തിന്റെ തുടര്‍ച്ചയായി ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്നു വീണ് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യവാരമാണു സംഭവം. ജപ്പാനീസ് മാധ്യമമായ അസാഹി ടി.വിയെ ഉദ്ധരിച്ച് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Image result for north-korean-nuclear-test-site-japanese-tv-

ആദ്യ അപകടത്തില്‍ 100 പേരാണു മരിച്ചത്. ഈ അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം നടക്കവെ വീണ്ടും ടണല്‍ ഇടിയുകയായിരുന്നു. ഇങ്ങനെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 200 ആയെന്ന് അസാഹി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. 1945ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്.

Image result for north-korean-nuclear-test-site-japanese-tv-

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റേഡിയോആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടാന്‍ സാധ്യക കൂടുതലാണെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തര കൊറിയ ആദ്യ ആണവ പരീക്ഷണം നടത്തിയ ടണല്‍ അടച്ചു പൂട്ടിയതായും രണ്ടാമത്തെ ടണല്‍ അഞ്ച് പരീക്ഷണത്തിനു കൂടി വേദിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍