Connect with us

Culture

ഫിദല്‍ കാസ്‌ട്രോയെക്കുറിച്ച് പത്തു കാര്യങ്ങള്‍

Published

on

എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ക്യൂബന്‍ വിപ്ലവനേതാവ് ഫിദര്‍ കാസ്‌ട്രോ. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം. ഒട്ടേറെ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടും പോരാട്ട വീര്യത്തോടെ മുന്നേറിയ ഫിദല്‍ കാസ്‌ട്രോയെക്കുറിച്ച് പത്തു കാര്യങ്ങളിതാ.

1926-ഓഗസ്റ്റു 13ന് ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് ഫിദല്‍ കാസ്‌ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്‌ട്രോ വര്‍ഗ്ഗീസും അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസിന്റേയും മകനായാണ് ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ വിപ്ലവത്തിലേക്ക് വഴിമാറി നടക്കുകയായിരുന്നു അദ്ദേഹം.

ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫിദല്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു. പിന്നീട് മെക്‌സിക്കോയിലേക്ക് കടന്നു. 1956-ല്‍ അദ്ദേഹത്തിന്റെ വിപ്ലവ പോരാട്ടം തുടര്‍ന്നു. ക്യൂബയുടെ പുതിയ ശക്തിയായി 1959-ല്‍ ഫിദല്‍ അധികാരത്തിലെത്തി. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റുെടെ ഏകാധിപത്യത്തെ തകര്‍ത്താണ് ഫിദര്‍ അധികാരത്തിലെത്തിയത്. പിന്നീട് ക്യൂബയെ ഒരു മുഴുനീള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാക്കുകയായിരുന്നു ഫിദല്‍. 1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫിദലിന്റെ ആദ്യഭാര്യ മിര്‍തദയാസ് ബലാര്‍ട്ട് ആയിരുന്നു. 1948-ല്‍ വിവാഹിതരായ ഇവര്‍ 1955ല്‍ വേര്‍പിരിഞ്ഞു. ഇതില്‍ ഫിഡെലിറ്റോ എന്നുപേരുള്ള ഒരു മകനുണ്ട്. പിന്നീട് ദാലിയാ സോട്ടാ എന്ന യുവതിയെ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തില്‍ അഞ്ചുമക്കളുണ്ടായിരുന്നു. ഏക സഹോദരിയായിരുന്നു ജോവാനിറ്റ കാസ്‌ട്രോ.

ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളര്‍ച്ചയെ അമേരിക്ക ഇഷ്ടപ്പെട്ടില്ല. അവര്‍ ഫിദലിനെ പുറത്താക്കാന്‍ ആവുന്നത്ര പരിശ്രമിച്ചു. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അമേരിക്ക ക്യൂബക്കുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. എന്നാല്‍ ഫിദല്‍ റഷ്യയുമായി കൂട്ടുപിടിച്ച് ഇത് മറികടന്നു. അമേരിക്കക്കെതിരെ ആക്രമണം നടത്താന്‍ റഷ്യയുമായി സഹകരിച്ച് മിസൈല്‍ താവളങ്ങള്‍ ക്യൂബയില്‍ ഫിദല്‍ പണിതു.

1962-ല്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ക്യൂബയിലെ സോവിയറ്റ് മിസൈലുകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഒരുപക്ഷേ ഇതാകാം ഫിദലിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷയെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.

അവസാനം സോവിയറ്റ് നേതാവ് നികിത ക്രുഷ്‌ചേവും കാസട്രോയും മിസൈലുകള്‍ ഉപേക്ഷിക്കുകയായിരുന്നു. അത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കിലേക്കെത്തിക്കുന്ന സംഭവമായി മാറി.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കാസ്‌ട്രോ സ്ഥാനമേറ്റതിന് ശേഷം ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്‌ട്രോ പ്രഖ്യാപിക്കുകയായിരുന്നു. റഷ്യ പിന്നീട് തകര്‍ന്നെങ്കിലും മറ്റു രാജ്യങ്ങളുമായി കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ പോരാടാന്‍ ഫിദല്‍ തയ്യാറെടുത്തു.

ധാരാളം ക്യൂബന്‍ ലിബറലുകള്‍ ഫിദലിനെ ക്രൂരനായ ഏകാധിപതിയായാണ് പരിഗണിച്ചിരുന്നത്.കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയാണെന്ന വിമര്‍ശനം അതിശക്തമായി പലരും ഉയര്‍ത്തി. എന്നിരുന്നാലും ലോകത്തെ സേവിക്കുന്ന നേതാക്കന്‍മാരില്‍ ഒരാളായി നിലനില്‍ക്കാനുള്ള ഒരു പൊതുപിന്തുണ ഫിദലിന് ലഭിച്ചു.

2006-ല്‍ കുടല്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് അവശതയിലായി. 2008-ല്‍ ഭരണം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി അധികാരത്തിന്റെ പടവുകളിറങ്ങുകയായിരുന്നു ഫിദല്‍.

നാലുവര്‍ഷങ്ങള്‍ക്കുശേഷം 2010-ലാണ് പിന്നീട് മറ്റൊരു റാലിയെ അഭിസംബോധന ചെയ്ത് ഫിദല്‍ സംസാരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശതയില്‍ നിന്നുള്ള മോചനമായിരുന്നു ആ പ്രസംഗം. ആഗസ്റ്റിലെ 90-ാം പിറന്നാള്‍ ആഘോഷത്തിനായാണ് അവസാനമായി ഫിദല്‍ വേദിയിലെത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending