X

മെസ്സി മങ്ങി; അര്‍ജന്റീന 2-0 ഓടെ പ്രീക്വാര്‍ട്ടറില്‍ ;സഊദി പുറത്തേക്ക്

പോളണ്ടിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് രാത്രി നടന്ന മല്‍സരത്തില്‍ പന്ത് ഏറെ സമയവും കയ്യില്‍വെച്ച അര്‍ജന്റീനന്‍ കളിക്കാര്‍ അര്‍ഹതപ്പെട്ട വിജയം തന്നെയാണ ്‌നേടിയത്. അവരുടെ താരം ലയണല്‍ മെസ്സി കാര്യമായ ഫോമിലെത്താതിരുന്ന മല്‍സരത്തില്‍ അലക്‌സിസ് മാക് അലിസ്റ്റര്‍ (46) , അല്‍വാരസ് (67) എന്നിവരാണ് വലകുലുക്കിയത്. ഇരുവരുടെയും ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. പെനാള്‍ട്ടി കിക്ക് എടുത്ത മെസിക്ക് അത് ഗോളാക്കാനായതുമില്ല. മെസിയുടെ ഫോം തീരെ കുറഞ്ഞ ദിനമായിരുന്നു ഇന്ന്. ലോകകപ്പില്‍ മറഡോണയേക്കാള്‍ മുന്നില്‍ നാല് മല്‍സരങ്ങളില്‍ കളിച്ച ഖ്യാതിയും മെസിക്ക് ഇന്നലെത്തോടെ സ്വന്തം. സഊദിയോട് ആദ്യമല്‍സരത്തില്‍ തോറ്റെങ്കിലും രണ്ട് വിജയത്തോടെ ഗ്രൂപ്പില്‍ ആറ് പോയിന്റുണ്ട് അര്‍ജന്റീനക്ക്. ഇതോടെ പോളണ്ടിനും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമായി.

അതേസമയം സഊദിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തില്‍ മെക്‌സിക്കോ 2-1ന് സഊദിയെ പരാജയപ്പെടുത്തി.
ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റ ലയണല്‍ മെസിയുടെ അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിലെത്തി. മെക്‌സിക്കോ സഊദിയെ 2-1 ന് വീഴ്ത്തി പോളണ്ടിനൊപ്പം നാല് പോയിന്റ് നേടിയെങ്കിലും മെച്ചപ്പെട്ട ഫെയര്‍പ്‌ളേ പോയിന്റ് പോളണ്ടിന് അനുകൂലമായി. ശനിയാഴ്ച്ച നടക്കുന്ന നോക്കൗട്ടില്‍ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. പോളണ്ട് ഫ്രാന്‍സിനെയും.
ആദ്യ പകുതി നിറയെ അര്‍ജന്റീനയായിരുന്നു. ഗോള്‍ക്കീപ്പര്‍ സെസന്‍സിയായിരുന്നു ഗോളിനും അര്‍ജന്‍നിനക്കുമിടയില്‍ തടസം നിന്നത്.
പെനാല്‍ട്ടി കിക്ക് ഉള്‍പ്പെടെ എട്ട് ഗംഭീര സേവുകളാണ് അദ്ദേഹം നടത്തിയത്. മെസിയെ ഗോള്‍ക്കീപ്പര്‍ തന്നെ ഫൗള്‍ ചെയ്തതിനായിരുന്നു വീഡിയോ റഫറിയുടെ പിന്തുണയില്‍ പെനാല്‍ട്ടി അനുവദിക്കപ്പെട്ടത്. പക്ഷേ മെസിയുടെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് സെസന്‍സി പഞ്ച് ചെയ്ത് പുറത്താക്കി. രണ്ടാം പകുതിയിലാണ് ഗോളുകള്‍ എത്തിയത്. സഊദി-മെക്‌സിക്കോ മല്‍സരത്തിലും ആദ്യ പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ മെക്‌സിക്കോ മാറി. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍. മാര്‍ട്ടിനും (47), ഷാവസും (52) ഗോളുകള്‍ നേടി. ഇതോടെ സഊദിയുടെ എല്ലാമോഹങ്ങളും ഇല്ലാതായി.

Chandrika Web: