Connect with us

News

ലോകകപ്പ് കിരീടം അര്‍ജന്റീനക്ക്

അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത് പൊരുതിക്കളിച്ചത്. 3-3ന് തുല്യത പാലിച്ചെങ്കിലും പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകള്‍ പാഴായതാണ് ഫ്രാന്‍സിനെ പരാജയത്തിലേക്ക് നയിച്ചത്.

Published

on

 

കമാല്‍ വരദൂര്‍

ദോഹ:

ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഫൈനലില്‍ ലോകകപ്പ് മെസിയുടെ അര്‍ജന്റിനക്ക്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ നേട്ടം. ആദ്യപകുതിയില്‍ അര്‍ജന്റീന രണ്ട് ഗോള്‍ ലീഡ് നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടും തിരിച്ചടിച്ചു. ഇതോടെ അധിക സമയം. മെസിയുടെ മികവില്‍ അര്‍ജന്റിനക്ക് ലീഡ്. പക്ഷേ എംബാപ്പയുടെ പെനാല്‍ട്ടിയില്‍ സമനില. പിന്നെ ഷൂട്ടൗട്ട്. അവിടെ മെസിയും സംഘവും കരുത്തരായി
ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന രണ്ട് ഗോളിന് മുന്നിലെത്തി. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് എയ്ഞ്ചലോ ഡി മരിയയെ ഉസ്മാന്‍ ഡെംപാലേ ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച പെനാല്‍ട്ടി എടുത്തത് ലിയോ മെസി. പവര്‍ കിക്കായിരുന്നില്ല-ഫ്രാന്‍സ് നായകന്‍ ഹ്യുഗോ ലോറിസിനെ കബളിപ്പിച്ചുള്ള പ്ലേസിംഗ് ഷോട്ട് വലയില്‍. ഗ്യാലറി പൊട്ടിത്തെറിച്ച നിമിഷം. മല്‍സരത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത അര്‍ജന്റീന ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും സ്‌ക്കോര്‍ ചെയ്തു. ഇത്തവണ അതിസുന്ദരമായ ഡി മരിയ ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും മാജിക് പാസുകളുമായി തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ 36 മിനുട്ടായപ്പോള്‍ മനോഹരനിമിഷം. എന്‍സോ വഴി മെസി, പിന്നെ അല്‍വാരസ്, റോഡ്രിഗോ, മാക് അലിസ്റ്റര്‍, ത്രു ബോള്‍ ഡി മരിയക്ക്-ലോറിസ് വീണ്ടും പരാജിതനായി. ആറ് ടച്ചുകളിലായിരുന്നു ആ മാജിക് ഗോള്‍.ഇടത് വിംഗ് കേന്ദ്രികരിച്ചായിരുന്നു അര്‍ജന്റീനയുടെ ആക്രമണങ്ങള്‍. രണ്ട് ഗോളിന് പിറകിലായതോടെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഡബിള്‍ സബ്സ്റ്റിറ്റൂഷന്‍ നടത്തി. ജിറോര്‍ഡിനെയും ഡെംപാലേയെയും വലിച്ച് തുറാം, തിഗോറി എന്നിവരെ ഇറക്കി. പക്ഷേ ഫ്രാന്‍സ് ചിത്രത്തില്‍ വന്നില്ല.


രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്റീനയായിരുന്നു. പക്ഷേ അവസാനത്തില്‍ കാര്യങ്ങള്‍ മാറി. കിലിയന്‍ എംബാപ്പയുടെ ഇരട്ട ഗോള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു. ആദ്യഗോള്‍ പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു. എംബാപ്പേയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിന്റെ കരങ്ങളില്‍ തട്ടി വലയില്‍ കയറി. രണ്ട് മിനുട്ടിനകം അടുത്ത ഗോളുമെത്തി. അധിക സമയ അങ്കത്തില്‍ മെസിയുടെ ഗോളില്‍ ലീഡ്. അവസാനത്തില്‍ എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ സമനില. ഷൂട്ടൗട്ടില്‍ അര്‍ജന്റ്റീന.
45 മിനുട്ട് ദീര്‍ഘിച്ച കലാവിരുന്നോട് കൂടിയായിരുന്നു ലുസൈലില്‍ ഫൈനല്‍ കിക്കോഫിന് വിസില്‍ മുഴങ്ങിയത്. മെഗാ പോരാട്ടത്തിന് സാക്ഷികളായി ഖത്തര്‍ അമീര്‍ ഷെയിക് തമീം ബിന്‍ ഹമദ് അല്‍ത്താനിക്കൊപ്പം ഫ്രഞ്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍.

ഇതിഹാസമായി മെസി

ദോഹ: ഇത് വരെ അന്യം നിന്ന ആ വലിയ കിരീടത്തില്‍ മുത്തമിട്ടതോടെ ലിയോ മെസിയെന്ന താരം ഇതിഹാസ തുല്യനാവുന്നു. പെലെക്കും മറഡോണക്കുമൊപ്പം ഇനി ഈ റൊസാരിയോയുടെ ഈ താരവും ഫുട്‌ബോള്‍ വീരഗാഥകളില്‍ നിറയും. കോപ്പ കിരീടം,ഫൈനലിസിമ-ഇതാ നിറമുള്ള കരിയറിന്റെ അവസാനത്തില്‍ ലോകകപ്പും. 35-കാരനിത് അഞ്ചാമത് ലോകകപ്പാണ്. 2014 ലെ ലോകകപ്പില്‍ മെസി നയിച്ച സംഘം ഫൈനലിലെത്തിയിരുന്നു. അന്ന് പക്ഷേ അധികസമയ ഗോളില്‍ ജര്‍മനിയോട് പരാജയപ്പെട്ടു. ഇതോടെ വിമര്‍ശകര്‍ രംഗത്തിറങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഇതേ ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. ഖത്തറിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. അതും സഊദി അറേബ്യയോട്. അതോടെ ആദ്യറൗണ്ടില്‍ തന്നെ ടീം പുറത്താവുമെന്ന അവസ്ഥ. പക്ഷേ മെസി അപാരഫോമിലേക്കുയര്‍ന്ന ലുസൈല്‍ മല്‍സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി ജീവന്‍ നീട്ടിയെടുത്തു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പോളണ്ടിനെയും തരിപ്പണമാക്കി. നോക്കൗട്ടിലെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാരെ. ഷൂട്ടൗട്ട് വരെ ആശങ്ക പടര്‍ത്തിയ ക്വാര്‍ട്ടര്‍ അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി. സെമിഫൈനല്‍ ക്രൊയേഷ്യക്കെതിരെ ഏകപക്ഷിയമായിതുന്നു. മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം. ഫൈനലില്‍ ഫ്രാന്‍സിനെതിരെ ആവേശത്തിന്റെ മുള്‍മുനയില്‍ ഗംഭീര വിജയം. രണ്ട് ഗോളുകള്‍ മെസിയുടെ വക. ആദ്യം പെനാല്‍ട്ടി ഗോള്‍. അധിക സമയത്ത് വിജയഗോള്‍. പക്ഷേ കളി ഷുട്ടൗട്ടിലേക്ക് പോയപ്പോഴും നായകന് പിഴചില്ല.ഖത്തറില്‍ മെസി നേടിയത് ആകെ ഏഴ് ഗോളുകള്‍. കൂടുതല്‍ അസിസ്റ്റുകള്‍. അങ്ങനെ ഖത്തറിന്റെ, ലോകത്തിന്റെ പ്രിയപ്പെട്ട താരം

 

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Trending