ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കൂള്‍ തുഴച്ചിലിലാണ് സ്വര്‍ണം ലഭിച്ചത്. സ്വവര്‍ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരുള്‍പ്പെട്ട സംഘമാണ് രാജ്യത്തിന് അഭിമാനമായത്.
6:17.13 സെക്കന്റിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. ഇന്തോനേഷ്യ വെള്ളിയും തായ്‌ലന്റ് വെങ്കലവും നേടി.
തുഴച്ചിലില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദുഷ്യന്ത് ചൗഹാന് വെങ്കലം ലഭിച്ചു. ലൈറ്റ് വെയ്റ്റ് സ്‌കള്‍സ് വിഭാഗത്തിലാണ് ദുഷ്യന്തിന്റെ നേട്ടം. ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങുമാണ് വെങ്കലം നേടിയത്.