kerala
എന്‍സിപിയില്‍ പോര് തുടരുന്നു; പി.സി ചാക്കോയ്‌ക്കെതിരെ പടനീക്കത്തിനൊരുങ്ങി നേതാക്കള്‍
പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നാണ് പുതിയ നീക്കം.

എന്‍സിപിയിൽ പി.സി. ചാക്കോക്കെതിരെ പുതിയ പടനീക്കത്തിനൊരുങ്ങി നേതാക്കൾ. പി.സി. ചാക്കോ ഏകാധിപത്യ നിലപാട് തുടർന്നാൽ PSC കോഴ വിവാദത്തിലെ പുതിയ തെളിവുകൾ പുറത്ത് വിടുമെന്നാണ് ഭീഷണി. പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നാണ് പുതിയ നീക്കം.
എന്‍സിപി ശരദ് പവാർ ഘടകത്തിൽ ചേരി തിരിവ് രൂക്ഷമാകുകയാണ്. സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോയ്‌ക്കെതിരെ എ.കെ. ശശീന്ദ്രൻ പക്ഷം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ വിമത സ്വരങ്ങൾ ഉയരുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയാണ് കരുനീക്കങ്ങൾ നടത്തുന്നത്. ഏകാധിപത്യ നിലപാടാണ് പി.സി ചാക്കോ തുടരുന്നതെന്നാണ് പ്രധാന ആക്ഷേപം.
എൽ.ഡി.എഫിൽ നിന്നും മുന്നണി മാറുന്നതിനുള്ള രഹസ്യ ചർച്ചകൾ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ നടന്നുവെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയതെന്നും അജി ആരോപിക്കുന്നു. പ്രതികാര നടപടി തുടർന്നാൽ ബദലായി പി എസ് സി കോഴ വിവാദത്തിലെ പുതിയ തെളിവുകൾ പുറത്ത് വിടുമെന്നാണ് അജിയുടെ വിഭാഗത്തിന്റെ ഭീഷണി.
അട്ടിമറി നീക്കത്തിലൂടെ പി.സി. ചാക്കോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങൾക്കും സാധ്യതയുണ്ട്. തലസ്ഥാന കമ്മിറ്റിയിൽ നിന്നടക്കം വിമത സ്വരം ഉയരുന്ന സാഹചര്യത്തിൽ തോമസ് കെ തോമസ്, എ.കെ ശശീന്ദ്രൻ വിഭാഗങ്ങളും ഈ അവസരം രാഷ്ട്രിയ നീക്കങ്ങൾക്കായി ഉപയോഗിക്കാനും സാധ്യതയുണ്ട്.
kerala
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു

ഇടുക്കിയില്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു.
പോസ്‌റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്‌റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. പോസ്‌റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ല.
ജൂണ്‍ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.
kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്
-
india3 days ago
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം