ഇടുക്കി: മലയാള സിനിമ സംവിധായകന്‍ ഇടുക്കിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശിയായ എം.കെ മുരളീധരനെയാണ് അടിമാലിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മൂന്നുമണിയോടെ ലോഡ്ജിലെത്തിയ മുരളീധരന് വൈകിട്ട് നാലരയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇക്കാര്യം ലോഡ്ജ് അധികാരികളെ അറിയിച്ച് അവര്‍ എത്തുമ്പോഴേക്കും മരിച്ചതായാണ് വിവരം.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഭാഗമായി ലൊക്കേഷന്‍ കാണാനാണ് മുരളീധരന്‍ ഇടുക്കിയിലെത്തിയത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കോഴിക്കോട് പേരാമ്പ്ര്യില്‍ സ്ഥിരതാമസക്കാരനാണ്. സമ്മര്‍പാലസ്, ചങ്ങാതിക്കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.