ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ റെസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിച്ചു. കലാസിപാളയത്തെ കൈലാഷ് ബാര്‍ റെസ്റ്റോറന്റിലാണ് ഇന്നു പുലര്‍ച്ചെയോടെ തീപിടിച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുംകൂര്‍ സ്വദേശികളായ സ്വാമി, പ്രസാദ്, മഹേഷ്, മാണ്ഡ്യ സ്വദേശിനി കീര്‍ത്തി, ഹാസന്‍ സ്വദേശി മഞ്ജുനാഥ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.
കെ.ആര്‍ മാര്‍ക്കറ്റിനു സമീപം കുംബാര സംഘ കെട്ടിടത്തിന്റെ താഴ്‌നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറില്‍ പുലര്‍ച്ചെ രണ്ടരയോടെ പുക ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.