Connect with us

india

ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ തീപിടിത്തം; 3 പേര്‍ വെന്തുമരിച്ചു, ഒരാള്‍ക്ക് പരുക്ക്

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹി ആനന്ദ് വിഹാറില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആര്‍ എന്‍ക്ലേവിന് സമീപമുണ്ടായ തീപിടിത്തത്തില്‍ രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തില്‍ പൊള്ളലേറ്റ നിതിന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ട് മണിക്ക് ടെന്റില്‍ തീ പടരുന്നത് ശ്യാം സിംഗ് കണ്ടെന്നും തന്നെ ഉണര്‍ത്തി, പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നിതിന് ടെന്റിന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ തീയില്‍ കുടുങ്ങുകയായിരുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

 

india

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

Published

on

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ആറാം രാത്രിയും നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകള്‍ക്ക് നേരേയും പര്‍ഗ് വാള്‍ സെക്ടറിലുമുണ്ടായ കരാര്‍ ലംഘനങ്ങള്‍ ഇന്ത്യന്‍ സേന കടുത്ത മറുപടി നല്‍കി.

മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും പാകിസ്താന്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചു. മേഖലയിലെ സ്ഥിതി വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളോടും ് അമേരിക്ക ആവശ്യപ്പെട്ടു.

 

Continue Reading

india

ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.

Published

on

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പ്രത്യേക ലിങ്ക് വഴി നടന്നുവരികയാണ്. ഇന്ത്യ മുന്നന്നിയിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തിനെത്തും. രാജ്യത്തിന്റെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും.

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമാണ് 25 ന് ഉല്‍ഘാടനം ചെയ്യുന്ന ഖാഇദെ മില്ലത്ത് സെന്റര്‍. അതോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്. അത് വീക്ഷിക്കാനും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കാനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് സമ്മേളന നഗരിയില്‍ പ്രവേശിപ്പിക്കുക.
സമ്മേളനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാനാ നിസാര്‍ അഹമ്മദ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ട്രഷറര്‍ അതീബ് ഖാന്‍, നൂര്‍ ഷംസ്, അഫ്സല്‍ യൂസുഫ്, ജിഹാദ് എന്നിവര്‍ സംബന്ധിച്ചു.

 

Continue Reading

india

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

Published

on

രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതിസെന്‍സസും നടപ്പാക്കാനുള്ള നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ കക്ഷികള്‍ ജാതിസെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

2011ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021ല്‍ നടത്തേണ്ട പൊതുസെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം.

ഇന്ത്യന്‍ ജനതയില്‍ 75 ശതമാനത്തിലധികംവരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ് നടപ്പാക്കുകയെന്നത്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴില്‍- വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു

 

Continue Reading

Trending