മെല്‍ബണ്‍: ആസ്‌ട്രോലിയയുടെ തീര തലസ്ഥാനമായ മെല്‍ബണില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. വിമാനത്തിലുള്ളവരാണ് മരിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നു രാവിലെ ഒമ്പതു മണിക്കായിരുന്നു അപകടം.

8289286-3x2-700x467-1

മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാരസമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

8289304-3x2-700x467

വ്യാപാരകേന്ദ്രം അടച്ചിട്ടിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തകര്‍ന്നുവീണതിന് സമീപത്ത് തിരക്കേറിയ പാതയാണുള്ളത്. അപകടസമയത്ത് റോഡിലുണ്ടായ ചില വാഹനങ്ങള്‍ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

https://www.youtube.com/watch?v=IZTQEvR1rAc