Connect with us

kerala

മത്സ്യത്തൊഴിലാളിയെ പുഴയില്‍ കാണാതായി

മത്സ്യത്തൊഴിലാളിയെ പുഴയില്‍ കാണാതായി

Published

on

ചാലിയത്ത് നിന്ന് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനിടെ പുഴയില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.മത്സ്യത്തൊഴിലാളിയെ പുഴയില്‍ കാണാതായി.

ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ‘ഇലാഹി’ വള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മത്സ്യബന്ധനത്തിന് പുറപ്പെട്ടതായിരുന്നു ഉസ്മാന്‍. എന്നാല്‍, കാറ്റ് ശക്തമായതോടെ ചാലിയം കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ ഭാഗത്ത് നിന്ന് ഏകദേശം 75 മീറ്റര്‍ അകലെയായി ചാലിയാറില്‍ ഫൈബര്‍വള്ളം നങ്കൂരമിട്ട് കിടക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതാവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയ മൊഴി.

kerala

കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു

നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്.

Published

on

കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വിണ് യുവാവ് മരിച്ചത്. ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

Published

on

മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.
അതേസമയം, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചത്.

Continue Reading

kerala

പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവം; കേസെടുക്കാതെ പൊലീസ്

സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

Published

on

തൊടുപുഴില്‍ പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സസ്‌പെന്‍ഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. കേസെടുക്കാത്തത് സൈക്കിള്‍ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായപ്പോള്‍ സൈക്കിള്‍ തിരികെ എത്തിച്ചിരുന്നു.

Continue Reading

Trending