Connect with us

crime

ഫിറ്റ്‌നസ് സെന്റര്‍ ആക്രമണം: സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍

കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം

Published

on

ഫിറ്റ്‌നസ് സെന്റര്‍ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് (42), കാക്കനാടിന് സമീപം പടമുകള്‍ ഓലിക്കുഴി വീട്ടില്‍ സലാഹുദ്ദീന്‍ (32) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.

കേസില്‍ രണ്ടാം പ്രതിയായ സലാഹുദ്ദീന്‍ സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കാക്കനാട് ജില്ല ജയിലിന് സമീപം പ്രവര്‍ത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തില്‍ സാമ്ബത്തിക ഇടപാടിന്റെ പേരില്‍ അതിക്രമിച്ചുകയറി കവര്‍ച്ച ചെയ്യുകയും ജീവനക്കാരെ ദേഹോപദ്രവും ഏല്‍പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സ്ഥാപന ഉടമ പാലക്കാട് സ്വദേശി എസ്. സുധീഷിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി 11.30ഓടെ നാല്‍പതോളം ആളുകള്‍ സ്ഥാപനത്തിലെത്തുകയും ഉടമകളെയും ജീവനക്കാരെയും മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തി ചെക്ക് ഒപ്പിട്ടുവാങ്ങുകയും കവര്‍ച്ച നടത്തുകയുമായിരുന്നു.

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

crime

വടകര മടപ്പള്ളിയില്‍നിന്ന് 3 കിലോ വെടിമരുന്ന് കണ്ടെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

Continue Reading

crime

തെലങ്കാനയില്‍ സ്‌കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാര്‍ ആക്രമണം; മലയാളി വൈദികന് മര്‍ദനം, മദര്‍ തെരേസാ രൂപം അടിച്ചുതകര്‍ത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

Published

on

തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പിറ്റേ ദിവസമാണ് ഇത്തരത്തില്‍ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

സ്‌കൂളിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവന്‍ അക്രമികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending