ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുപ് വാരയിലെ ബെമനയില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ട് കുട്ടികളുമാണ് മരിച്ചത്. ശ്വാസംമുട്ടിയാണ് അഞ്ചുപേരും മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.