Connect with us

News

ചന്ദ്രിക ലോകകപ്പ് ഫുട്‌ബോള്‍ -2022 ഫിക്‌സ്ചര്‍

ടീമുകളും കളികളും. (ഇന്ത്യന്‍ സമയം)

Published

on

ചന്ദ്രിക
ലോകകപ്പ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍

………………………………….

ഇന്ത്യന്‍സമയം

നവംബര്‍ 20 

ഖത്തര്‍- ഇക്വഡോര്‍

രാത്രി 9.30 മുതല്‍

നവംബര്‍ 21 തിങ്കള്‍

ഇംഗ്ലണ്ട് – ഇറാന്‍

വൈകിട്ട് 6:30 മുതല്‍

സെനഗല്‍ -നെതര്‍ലാന്‍ഡ്‌സ്

രാത്രി 9:30

യു.എസ്.എ – വെയ്ല്‍സ്

രാത്രി 12:30 .

നവംബര്‍ 22 ചൊവ്വ

അര്‍ജന്റീന – സൗദി അറേബ്യ

വൈകിട്ട് 3:30 മുതല്‍

ഡെന്മാര്‍ക്ക് – ടുണീഷ്യ

വൈകിട്ട് 6:30 മുതല്‍

മെക്‌സിക്കോ – പോളണ്ട്

രാത്രി 9:30 മുതല്‍

ഫ്രാന്‍സ് -ഓസ്‌ട്രേലിയ

രാത്രി 12:30 മുതല്‍

നവംബര്‍ 23 ബുധന്‍

മൊറോക്കോ – ക്രൊയേഷ്യ

വൈകിട്ട് 3:30 മുതല്‍

ജര്‍മ്മനി ഢ െജപ്പാന്‍

വൈകിട്ട് 6:30 മുതല്‍

സ്‌പെയ്ന്‍ – കോസ്റ്റാറിക്ക

രാത്രി 9:30 മുതല്‍

ബെല്‍ജിയം – കാനഡ

രാത്രി 12:30 മുതല്‍

നവംബര്‍ 24 വ്യാഴം

സ്വിറ്റ്‌സര്‍ലാന്‍ഡ് -കാമറൂണ്‍

വൈകിട്ട് 3:30 മുതല്‍

ഉറുഗ്വേ – ദക്ഷിണകൊറിയ

വൈകിട്ട് 6:30 മുതല്‍

പോര്‍ച്ചുഗല്‍ ഢ െഘാന

രാത്രി 9:30 മുതല്‍

ബ്രസീല്‍ – സെര്‍ബിയ

രാത്രി 12:30 മുതല്‍

നവംബര്‍ 25 വെള്ളി

വെയ്ല്‍സ് – ഇറാന്‍

വൈകിട്ട് 3:30 മുതല്‍

ഖത്തര്‍ – സെനഗള്‍

വൈകിട്ട് 6:30 മുതല്‍

നെതര്‍ലാന്‍ഡ്‌സ് – ഇക്വഡോര്‍

രാത്രി 9:30 മുതല്‍

ഇംഗ്ലണ്ട് -യു.എസ്.എ

രാത്രി 12:30 മുതല്‍

നവംബര്‍ 26 ശനി

ടുണീഷ്യ – ഓസ്‌ട്രേലിയ

വൈകിട്ട് 3:30 മുതല്‍

പോളണ്ട് – സൗദി അറേബ്യ

വൈകിട്ട് 6:30 മുതല്‍

ഫ്രാന്‍സ് -ഡെന്മാര്‍ക്ക്

രാത്രി 9:30 മുതല്‍

അര്‍ജന്റീന – മെക്‌സിക്കോ

രാത്രി 12:30 മുതല്‍

നവംബര്‍ 27 ഞായര്‍

ജപ്പാന്‍- കോസ്റ്റാറിക്ക

വൈകിട്ട് 3:30 മുതല്‍

ബെല്‍ജിയം – മൊറോക്കോ

വൈകിട്ട് 6:30 മുതല്‍

ക്രൊയേഷ്യ -കാനഡ

രാത്രി 9:30 മുതല്‍

സ്‌പെയ്ന്‍ – ജര്‍മ്മനി

രാത്രി 12:30 മുതല്‍

നവംബര്‍ 28 തിങ്കള്‍

സെര്‍ബിയ -കാമറൂണ്‍

വൈകിട്ട് 3:30 മുതല്‍

ദക്ഷിണകൊറിയ- ഘാന

വൈകിട്ട് 6:30 മുതല്‍

പോര്‍ച്ചുഗല്‍ – ഉറുഗ്വേ

രാത്രി 12:30 മുതല്‍

നവംബര്‍ 29 ചൊവ്വ

ഇക്വഡോര്‍ – സെനഗള്‍

രാത്രി 8:30 മുതല്‍

നെതര്‍ലാന്‍ഡ്‌സ് – ഖത്തര്‍

രാത്രി 8:30 മുതല്‍

ഇറാന്‍ – യു.എസ്.എ

രാത്രി 12:30 മുതല്‍

വെയ്ല്‍സ് – ഇംഗ്ലണ്ട്

രാത്രി 12:30 മുതല്‍

നവംബര്‍ 30 ബുധന്‍

ഫ്രാന്‍സ് – ടുണീഷ്യ

രാത്രി 8:30 മുതല്‍

ഓസ്‌ട്രേലിയ – ഡെന്മാര്‍ക്ക്

രാത്രി 8:30 മുതല്‍

പോളണ്ട് – അര്‍ജന്റീന

രാത്രി 12:30 മുതല്‍

സൗദി – മെക്‌സിക്കോ

രാത്രി 12:30 മുതല്‍

ഡിസംബര്‍ 1 വ്യാഴം

ക്രൊയേഷ്യ -ബെല്‍ജിയം

രാത്രി 8:30 മുതല്‍

കാനഡ – മൊറോക്കോ

രാത്രി 8:30 മുതല്‍

ജപ്പാന്‍ – സ്‌പെയ്ന്‍

രാത്രി 12:30 മുതല്‍

കോസ്റ്റാറിക്ക -ജര്‍മ്മനി

രാത്രി 12:30 മുതല്‍

ഡിസംബര്‍ 2 വെള്ളി

ദക്ഷിണകൊറിയ -പോര്‍ച്ചുഗല്‍

രാത്രി 8:30 മുതല്‍

ഘാന – ഉറുഗ്വേ

രാത്രി 8:30 മുതല്‍

സെര്‍ബിയ – സ്വിറ്റ്‌സര്‍ലാന്‍ഡ്

രാത്രി 12:30 മുതല്‍

കാമറൂണ്‍ – ബ്രസീല്‍

രാത്രി 12:30 മുതല്‍

പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍

ഡിസംബര്‍ 3 മുതല്‍ 7 വരെ

ക്വാര്‍ട്ടര്‍ ഫൈനലുകള്‍

ഡിസംബര്‍ 9 മുതല്‍ 10

സെമി ഫൈനലുകള്‍

ഡിസംബര്‍ 13 മുതല്‍ 14 വരെ

ലൂസേഴ്‌സ് ഫൈനല്‍

ഡിസംബര്‍ 17ന്

ഫൈനല്‍

ഡിസംബര്‍ 18 രാത്രി 8:30ന്

 

kerala

രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്തു

മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അന്‍വര്‍ രാഹുലിനെതിരെ പ്രസംഗം നടത്തിയത്.

Continue Reading

kerala

കനത്ത ചൂടില്‍ വെന്തുരുകി കേരളം

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകി ജീവിക്കുന്ന കേരള ജനതക്ക് വേനല്‍ മഴ പോലും ആശ്വസമാകുന്നില്ല. ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടങ്കിലും കനത്ത ചൂടിനെ അതിജീവിക്കാന്‍ മഴക്ക് പോലും കഴിയുന്നില്ല. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് പ്രവചവനം.

കേരളം ഒന്നാകെ ചുട്ടുപെളളുന്ന ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുളള ചൂട് മനുഷ്യ ശരീരത്തിന്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് മൂലം കേരളത്തിന്റെ പലഭാഗങ്ങളില്‍ സൂര്യാഘാതമേറ്റ് ആളുകള്‍ മരിക്കുന്നു. ധാരാളമായി വെളളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക എന്നിവയിലൂടെ മാത്രമെ ഇനി ഈ വേനല്‍ ചൂടിനെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയു. ചൂട് ഉയരുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ഗുരുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുന്നു.

കേരളക്കര ഇന്ന് അനുഭവിക്കുന്ന ഈ ചുട്ടു പൊളളുന്ന വെയിലിനു കാരണം ആഗോള താപമാണ്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ചൂട് കൂടിവരികയാണ്. ഈ വര്‍ഷം ഇത്രയും ചൂട് കൂടാനുളള മറ്റൊരു കാരണമായി കാലാവസ്ഥാ വകുപ്പ് പറയുന്നത് പസഫിക്ക് സമുദ്രത്തിലെ എല്ലിനോ പ്രതിഭാസമാണ്. എല്ലിനോ പ്രതിഭാസത്തില്‍ വരള്‍ച്ച സംഭവിക്കുന്നതു മൂലമാണ് കേരളത്തില്‍ നേരിയ ചൂട് അനുഭവപ്പെടുന്നത്. സാധാരണ വേനല്‍ തുടങ്ങുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് ഇത്തവണ വേനല്‍ ഫെബ്രുവരി മുതലെ തുടങ്ങി. 2016, 2019 വര്‍ഷങ്ങക്ക് ശേഷം പിന്നീട് 2024 ലാണ് ഇത്തരത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.

Continue Reading

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

Trending