Connect with us

india

കേരളത്തിനു നന്ദി അറിയിച്ച് അർജന്റീന ട്വീറ്റ്

പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.

Published

on

തീപാറുന്ന അർജന്റീന ഫ്രാൻസ് പോരാട്ടത്തിനൊടുവിൽ അർജന്റീനക്ക് ലോകകപ്പിൽ മുത്തമിടാനായി. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരോട് നന്ദി അറിയിച്ച് അർജന്റീന ദേശീയ ടീം ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട്.

ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്.അർജന്റീന ആരാധകരുടെ ശക്തി ഒട്ടും ചെറുതല്ല എന്ന് ലോകത്തെ കാണിക്കുക കൂടിയായിരുന്നു ഈ വർഷത്തെ ഖത്തർ വേൾഡ് കപ്പ് ഫൈനൽ. സമൂഹമാധ്യമങ്ങളിലും അതിലുപരി ഓരോ നാട്ടിൻപുറങ്ങളിലെയും ഫുട്ബോൾ ആരാധകരുടെ ആവേശവും ആഹ്ലാദവും കാണാൻ സാധിക്കുകയുണ്ടായി. നിരവധി പരിപാടികളും, പുണ്യ പ്രവർത്തികളും, പടുകൂറ്റൻ കട്ടോട്ടുകൾ മുതൽ ലക്ഷക്കണക്കിന് കട്ടൗട്ടുകൾ തുടങ്ങി ഫുട്ബോൾ ആരാധകരുടെ സ്നേഹം നമുക്ക് കാണാൻ സാധിച്ചു. അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷ പരിപാടികൾ ആണ് നടന്നത് .പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്‍റീനക്കെതിരെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളടിച്ച്‌ തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.

india

ചെങ്കോട്ടയിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി

നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ദില്ലി പൊലീസ്. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശില്‍ നിന്നെത്തിയ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

Continue Reading

india

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി; ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്.

Published

on

ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാര്‍ച്ച് 24നാണ് സംഭവം.

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങള്‍ ശേഖരിക്കുവാനായി ഫ്‌ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകന്‍ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Trending