കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രളയത്തില്‍പെട്ട് ഇരുപതിലധികം പേര്‍ മരണപ്പെടുകയും 50 ഓളം പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അമ്പതിലധികം പേരെ സുന്‍സാരി ഗ്രാമത്തില്‍ നിന്നു മാത്രം കാണാതായതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ബാങ്കെ ഗ്രാമത്തില്‍ നിന്നു നാലു പേരാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്ന കുട്ടികള്‍ പ്രളയത്തില്‍ വീട് തകര്‍ന്ന് മരിച്ചു. അതോടൊപ്പം വെള്ളത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട പല ശവശരീരങ്ങളേയും ഇതുവരെ തിരിച്ചറിയാത്തതുമുണ്ട്.