നെടുമങ്ങാട്: നെടുമങ്ങാട് പഴകുറ്റിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. കൊല്ലംങ്കാവ് തമന്നയില്‍ നസീര്‍ ഷാമില ദമ്പതികളുടെ മകള്‍ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം ആരോഗ്യ ഭവനിലെ നാട്ടുവൈദ്യ വിഭാഗം ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ആറു മാസം മുമ്പാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരന്‍ ഫാസില്‍.