Connect with us

kerala

ജലീലിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സംശയം; തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Published

on

കല്‍പ്പറ്റ: മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീല്‍ കൊല്ലപ്പെട്ടത് തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. വയനാട് വൈത്തിരിയില്‍ വെച്ചായിരുന്നു സിപി ജലീല്‍ കൊല്ലപ്പെട്ടത്.

ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല. ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ഹാജരാക്കിയ വെടിയുണ്ടകള്‍ എല്ലാം പൊലീസിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നാണ് പൊലീസ് അന്ന് വിശദീകരിച്ചിരുന്നത്.

ജലീലിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരന്‍ സി പി റഷീദ് പ്രതികരിച്ചു. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ജലീലിനെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ പലരും ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്.

2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

തണ്ടര്‍ബോള്‍ട്ടും ഒപ്പം ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ താമസക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും പൊലീസ് പറയുന്നു. റിസോര്‍ട്ടിനുളളിലെ മീന്‍കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി പി മൊയ്തീന്റെ സഹോദരനാണ് ജലീല്‍. 2014 മുതലാണ് ജലീല്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം കൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷപ്രിയയുടെ വധശിക്ഷ; തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് സഹോദരന്‍ വീണ്ടും കത്ത് നല്‍കി

വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്.

Published

on

യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് വീണ്ടും കത്ത് നല്‍കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്. മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നീക്കം.

നിമിഷ പ്രിയക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഹോദരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.

Continue Reading

kerala

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രിയില്‍ കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

Published

on

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയില്‍ കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കൊല്ലം അരിപ്പയില്‍ രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുത്തന്‍പുരയില്‍ വീട്ടില്‍ ഷെരീഫ്, ഭാര്യ അസീന, ഇവരുടെ മക്കള്‍, അസീനയുടെ മാതാവ് എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. ഇവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

മൂന്നാറില്‍ തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതായി പരാതി

ഇടുക്കി അനിമല്‍ റസ്‌ക്യൂ ടീം അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി.

Published

on

മൂന്നാറില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതായി പരാതി. സംഭവത്തില്‍ നായകളെ പിടികൂടി കൊണ്ടുപോയ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി അനിമല്‍ റസ്‌ക്യൂ ടീം അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി.

നായ്ക്കളെ പഞ്ചായത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് ആരോപിക്കുന്ന സ്ഥലത്ത് പോലീസ് ഇന്ന് പരിശോധന നടത്തിയേക്കും.

മൂന്നാറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സംഭവത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാന്‍ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്. 200ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമല്‍ റെസ്‌ക്യൂ സംഘത്തിന്റെ പരാതി.

Continue Reading

Trending