kerala
വ്യാജ രേഖാ കേസ്; വിദ്യക്കായി കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പൊലീസ്

വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാൻ കേരള പൊലീസ്. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിദ്യ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.
തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിറ്റൂർ കോളേജിലെ അധ്യാപികയും ഇന്റർവ്യൂ ബോർഡ് അംഗവുമായ ശ്രീപ്രിയയുടെ മൊഴി ഇന്ന് അഗളി പോലീസ് രേഖപ്പെടുത്തും.
അതേസമയം വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കും. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വിദ്യയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.
kerala
സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചു; യൂട്യൂബര്‍ക്കെതിരെ പരാതി
സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്‌നിക്ക് പിതാവ് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ മര്‍ദിക്കുകയുമായിരുന്നു. സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി മാതാവിനെയും പരാതിക്കാരിയേയും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
kerala
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍
ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്‌കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്‌ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala1 hour ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു