റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക.

 

അര്‍ജന്റീനയില്‍ ജനിച്ച് റൊസാരിയോ സെന്‍ട്രല്‍, ടെനറിഫ, വലന്‍സിയ, ബാര്‍സലോണ തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി സ്ട്രൈക്കറായി കളിച്ച പിസ്സി സ്പെയിനിന്റെ മുന്‍ ദേശീയ താരമാണ്. ചിലിയുടെ പരിശീലകനായിരുന്ന പിസ്സിക്ക് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

വെള്ളിയാഴ്ച ക്രെംലിനില്‍ നടക്കുന്ന ഡ്രോയില്‍, ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ചിത്രം തെളിയും.