റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം.

image

53 മത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിരോധ നിരക്കു കാവല്‍ തീര്‍ത്ത ആല്‍ബര്‍ട്ടോ എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

2848

1970ല്‍ ലോക കപ്പ് നേടിയ ബ്രസീലിയന്‍ ടീമിനെ നയിച്ചത് ആല്‍ബര്‍ട്ടോയായിരുന്നു. ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ ടീം അന്ന് കിരീടം സ്വന്തമാക്കിയത്. അന്നത്തെ മത്സരത്തില്‍ ആല്‍ബര്‍ട്ടോ നേടിയ ഗോള്‍, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 1962 മുതല്‍ 1982 വരെ കളിക്കളത്തില്‍ സജീവമായിരുന്ന അദ്ദേഹം 2005 വരെ വിവിധ ക്ലബ്ബുകളുടെ പരിശീലകനായി.

കാര്‍ലോസ് നായകനായ ബ്രസീലിയന്‍ ടീമിന്റെ 1970 ലോകകപ്പ് ഫുട്‌ബോള്‍ വീഡിയോ കാണാം: