ബംഗളൂരു: കന്നഡ സിനിമാ നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ സിനിമാ നടി സുമലത ഭാര്യയാണ്.

ആരാധകര്‍ക്കിടയില്‍ അംബി എന്നറിയപ്പെട്ടിരുന്ന താരം പുത്തന കനഗള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഓളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. യു.പി.എ മന്ത്രിസഭയില്‍ ബ്രോഡ് കാസ്റ്റിങ് മന്ത്രിയായിരുന്നു അദ്ദേഹം.

1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം 96ല്‍ ജനതാദളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.