തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍(87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ 1987 മുതല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു.
നേമത്ത് നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1983 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ നേമം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിന്‍കര മുന്‍സിപ്പില്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.
Be the first to write a comment.