കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം രണ്ടുപേർ മരിച്ചു. 2019ലെ മിസ് കേരള അൻസി കബീർ,  റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്.  ഇന്ന് പുലർച്ചയോടെ കൊച്ചി വെറ്റിലയ്ക്ക്  സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ആൻസി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. അഞ്ജനാ തൃശ്ശൂർ  സ്വദേശിയാണ്