kerala
മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു
സെപ്റ്റംബര്‍ ഏഴിന് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.

ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. സെപ്റ്റംബര്‍ ഏഴിന് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന് കണ്ണൂരില്‍ ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു്. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന് മത്സരിച്ചത്. കെ കരുണാകരന് ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു കെ പി കുഞ്ഞികണ്ണന്‍. കേരഫെഡ് ചെയര്‍മാനായും കുഞ്ഞിക്കണ്ണന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം
. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.
ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്‍മവ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ
kerala
മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു
കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചിരുന്നു.

ഇടുക്കി മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്.
മൂന്നാര്‍ ഗവണ്മെന്റ് കോളജിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ ഗണേശന് മരിച്ചത്. ലോറിയിലുണ്ടായിരുന്ന മുരുകന് എന്ന വ്യക്തിയെ രക്ഷപ്പെടുത്താനായി. മുന്‍പും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുള്ള സ്ഥലമാണിത്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
Health3 days ago
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു
-
News3 days ago
അമ്പതോളം യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിക്ക് സമീപം കാണാതായി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
നഴ്സ് അമീന ജീവനൊടുക്കിയ സംഭവം; ആശുപത്രി മുന്‍ മാനേജറുടെ മാനസിക പീഡനമൂലമെന്ന് പൊലീസ് കണ്ടെത്തല്‍