ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നീന, മീന മാത്യു, പ്രദീപ്. ജയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച നാലുപേരും സഹോദരങ്ങളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സക്ക് പണം കണ്ടെത്താന്‍ കടുത്ത് ബുദ്ധിമുട്ടിലായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു.
മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സ്ഥലം പരിശോധിക്കുകയായിരുന്നു. ഇവരുടെ പിതാവ് ആറുമാസങ്ങള്‍ക്ക് മുമ്പും മാതാവ് രണ്ട് മാസം മുമ്പും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.