കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. കൊല്ലം, കുന്നോത്തുമുക്ക്, നമ്പ്രത്തുകര എന്നിവിടങ്ങളില്‍ വെച്ചാണ് കടിച്ചത്.

എടക്കുളങ്ങര ദാക്ഷായണി, കുളങ്ങര ലീല, കോതോളി മീത്തല്‍ മാധവി, രാജന്‍, കല്യാണി, ആരതി, എന്നിവരെയാണ് ആക്രമിച്ചത്. ഇവര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.