പാരീസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി സിന്ധുവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ആദ്യറൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ ലിനെ ഹോജ്മാര്‍ക്കിനെ (21-14, 11-21, 21-10 )അന്‍പതു മിനുട്ട് നീണ്ട പോരാട്ടത്തിനെടുവിലാണ് സൈന തോല്‍പ്പിച്ചത്. അതേസമയം, ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹോങ്കോങിന്റെ യിപ് പൂയിനെ പരാജയപ്പെടുത്തി. (സ്‌കോര്‍ 21-19, 29-27). ജപ്പാനീസ് താരം സയക തഹശിയെയാണ് സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ബി.സായ് പ്രനീത്, ശ്രീകാന്ത്, പ്രനോയ് കുമാര്‍ എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. എന്നാല്‍ പരുപള്ളി കശ്യപ് ആദ്യറൗണ്ടില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്തോനേഷ്യന്‍ താരമായ ആന്റണി സിനിസുകയാണ് കശ്യപിനെ തോല്‍പ്പിച്ചത്.