ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വിലയലില്‍ ലീറ്ററിന് 1.29 രൂപയും ഡീസലിന് 0.97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
നിലവില്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണ്. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന. കഴിഞ്ഞ തവണ പെട്രോള്‍ ലീറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടിയിരുന്നു.