വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍
ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുറത്ത്. പരിക്കില്‍ നിന്ന് പിന്മാറി തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ ഗംഭീറിന് പകരക്കാരനായി ടീമില്‍ ഇടം നേടി. മുരളി വിജയ്‌നൊപ്പം രാഹുലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായുരുന്നു.

രാജ്‌കോട്ട് ടെസ്റ്റില്‍ പരാജയപ്പെട്ട അമിത് മിശ്രക്ക് പകരക്കാരനായി ജയന്ത് യാദവും ടീമില്‍ ഇടം നേടി. ടെസ്റ്റില്‍ ജയന്തിന് അരങ്ങേറ്റമാണിത്. അതേസമയം ഇംഗ്ലണ്ട് ടീമില്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ മടങ്ങിയെത്തി. ആദ്യ ടെസ്റ്റില്‍ ഗംഭീറും പരാജയപ്പെട്ടിരുന്നു. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 29 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്. ഇതില്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് ഗംഭീര്‍ പുറത്തായത്. രാഹുലിനും ശിഖര്‍ ധവാനും പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗംഭീര്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ടത്.

മത്സരത്തിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ്. ലോകേഷ് രാഹുല്‍ പുറത്തായി(0). മുരളി വിജയ്(7) ചേതേശ്വര്‍ പുജാര(2) എന്നിവരാണ് ക്രീസില്‍. ബ്രോഡിനാണ് രാഹുലിന്റെ വിക്കറ്റ്, സ്ലിപ്പില്‍ ബെന്‍ സ്്‌റ്റോക്ക് പിടികൂടുകയായിരുന്നു.