Connect with us

More

തളര്‍ച്ചയിലും കരുത്ത് കാട്ടി ഗാനിം കോര്‍ണീഷ് റോഡില്‍

Published

on

ദോഹ: പതിമൂന്ന് കാരനായ ഖത്തരി ബാലന്‍ ഗാനിം അല്‍മുഫ്തയെ അറിയാത്തവര്‍ ജി.സി.സി രാജ്യങ്ങളില്‍ ചുരുക്കമാണ്. തളര്‍ച്ചയിലും അവിശ്വസനീയമായ ധൈര്യവും ആത്മവിശ്വാസവുമായി ലോകത്തിന്റെ കൈയ്യടി നേടിയ ഈ ബാലന് കഴിഞ്ഞ ദിവസം ഖത്തറില്‍ വ്യത്യസ്തമായൊരു ആദരവ് ലഭിച്ചു.

ganim-al-muftha-rides1

ജി.സി.സിയിലെ അറിയപ്പെട്ട ബൈക്ക് റൈസര്‍മാരും മല്‍സരയോട്ടക്കാരുമാണ് ചടങ്ങില്‍ മുഖ്യമായി പങ്കെടുത്തത്. കോര്‍ണീഷിലെ വിശാലമായ റോഡില്‍ മുന്നില്‍ നിന്ന് ഗാനിം നിയിക്കുകായണ്, തന്റെ മുച്ചക്ര വാഹനത്തില്‍. പിറകില്‍ വരുന്നതോ, ജി.സി.സിയിലെയും ഖത്തറിലെയും അറിയപ്പെട്ട ബൈക് റൈസര്‍മാരും. ഭിന്ന ശേഷിക്കാരനായ ഈ ബാലന്റെ പ്രകടനം കാണാന്‍ കോര്‍ണീഷ് റോഡിന്റെ ഓരങ്ങളില്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. ഗാനിമിനെ ആദരിക്കാനായി ചീഫ് എം.സി.സി, അല്‍അദാം എം.സി.സി എന്നിവരുമായി ചേര്‍ന്ന് ബതാബി ഖത്തറാണ് പരിപാടി സംഘടിപ്പിച്ചത്.
നട്ടെല്ലിന്റെ താഴെ വളര്‍ച്ചയ്ക്ക് ക്ഷതമേറ്റ അവസ്ഥയിലാണ് ഗാനിം ജനിച്ചു വീണത്. പക്ഷെ തളര്‍ച്ചയില്‍ ജീവിതം കൈവിടാതെ കായിക പ്രതിഭയാകാനുള്ള തയ്യാറെടപ്പിലാണ് ഈ ബാലന്‍. ഭാവിയില്‍ ഒരു പാരാലിമ്പ്യന്‍ ആകുക എന്നതാണ് ഗാനിമന്റെ ലക്ഷ്യം. തന്റെ പേരിന്റെ അര്‍ഥം പേലെ വിജയിക്കാനുള്ള ഗാനിമിന്റെ സമര്‍പ്പണം ഏവരാലും വാഴ്ത്തപ്പെടുകയാണ്. ഗാനിം നേതൃത്വം നല്‍കിയ ബൈക്ക് റാലി ദോഹ മാരിയട്ട് ഹോട്ടലിലാണ് സമാപിച്ചത്.
ജീവിതത്തില്‍ നിശ്ചയ ദാര്‍ഢ്യം പ്രകടിപ്പിച്ച ഒരു കുട്ടിയെ ആദരിക്കാന്‍ ഇത്തരം ഒരു ബൈക്ക് റാലിക്ക് മേഖലയിലെ പ്രധാന റൈഡര്‍മാരെല്ലാം ഒത്തുകൂടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രാദേശിക ബൈക്ക് റൈഡര്‍ അഹമ്മദ് പറഞ്ഞു. ചില പ്രത്യേക അവസരങ്ങളില്‍ ബൈക്ക് റാലികള്‍ സാധാരണമാണ്. എന്നാല്‍ എല്ലാ വിഭാഗത്തിലുംപെട്ട ബൈക്ക് റൈഡര്‍മാര്‍ ഗാനിമിനെ ആദരിക്കാന്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഖത്തറിലെ ഹീറോയാണ് ഗാനിം. അത് കൊണ്ട്തന്നെ ഈ അത്ഭുദ ബാലനെ ആദരിക്കാന്‍ മാരിയറ്റ് ഹോട്ടലില്‍ നൂറുകണക്കിന് ആളുകളും കുടുംബങ്ങളുമാണ് എത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. റാലിക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഗാനിമിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചു. ഗാനിമിന്റെ കഥ ജീവിതത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്കെല്ലാം വലിയ പ്രചോദനമാണെന്ന് ദോഹയിലെ മുതിര്‍ന്ന ബൈക്ക് റൈഡര്‍ എലിയാസ് ഡി ബിസ് പെനിന്‍സുലയോട് പറഞ്ഞു. ദോഹ 2015 ഐ.പി.സി അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പിന് മുമ്പ് സംഘാടകര്‍ പുറത്തിറക്കിയ ‘എന്റെ അവശ്വസനീയമായ കഥ’ എന്ന ദൃശ്യാവിഷ്‌കാരത്തില്‍ ഗാനിം ചീത്രീകരിക്കപ്പെട്ടിരുന്നു.
തന്റെതായ സന്നദ്ധ പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ് ക്ലബ്ബും നോക്കിനടത്തുന്ന ഈ ബാലന്‍ ഐസ്‌ക്രീം ഷോപ്പും നടത്തിവരുന്നു. ഇന്‍സ്റ്റാഗ്രാമിലെ ജനകീയതയ്ക്ക്് കഴിഞ്ഞ വര്‍ഷം ഗാനിമിന് അറബ് സോഷ്യന്‍ മീഡിയ സമ്മിറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗാനിം തന്റെ കഥകള്‍ ലോകവുമായി പങ്കുവെക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ഇടക്കിടെ പനി വരുന്നത് അപകടമാണോ?

പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും

Published

on

കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോഴേക്കും  ആകെ പേടിക്കുന്നവരാണ് വലിയ ശതമാനം മാതാപിതാക്കളും. പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നാം മനസ്സിലാക്കണം.

ഇടയ്ക്കിടെ പനി വരുന്നത് അത്ര മോശം കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.പനി ശരീരത്തിലെ സംരക്ഷണ മെക്കാനിസമാണെന്ന് പറയാം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തന ക്ഷമമാണെന്നതിന്റെ സൂചനയാണ് പനി വരുന്നത്. മിക്ക പനികളും അണുബാധയെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതാണ്. പനി തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന പ്രചാരണവും തെറ്റാണ്.

 

 

Continue Reading

kerala

ഗവിയിലേക്കു പോവാം കെഎസ്ആര്‍ടിസിയില്‍; ടൂറിസം പാക്കേജിനു തുടക്കം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി.

Published

on

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാര്‍ക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ദിവസവും മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഈ സര്‍വീസിന് മാറ്റമില്ല

അതേസമയം പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങളും ഉടന്‍ ഒരുക്കും.

Continue Reading

kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ എട്ട് കോടി കൂടി നഷ്ടപ്പെട്ടതായി പരാതി

പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്.

Published

on

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും എട്ടു കോടി രൂപ കൂടി നഷ്ടപ്പെട്ടതായി പരാതി. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്. എന്നാല്‍ പരിശോധന തുടരുന്നതിനിടെ എട്ട് കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി.

നേരത്തേ തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു നല്‍കിയിരുന്നു. റെയില്‍വേ ലിങ്ക് റോഡ് ബ്രാഞ്ചിലെ മാനേജറായിരുന്ന റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.83 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ച് നല്‍കിയത്. ബാങ്കിന്റെ സ്വന്തം ഫണ്ടില്‍ നിന്നായിരുന്നു പണം നല്‍കിയത്.

റിജിലിനായുള്ള അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടില്‍ നിന്ന് നഷ്ടമായിട്ടും മാസങ്ങള്‍ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ തിരിച്ചറിഞ്ഞത്. രേഖകള്‍ പലതും സൂക്ഷിച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Trending