kerala
മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്
മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

സംസ്ഥാനത്തെ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി. ബയോ മൈനിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ മാലിന്യം നീക്കാനാണ് തീരുമാനം. ഈ നടപടികളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മാലിന്യ കുന്നുകളില്ലാത്ത കേരളം സാധ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മാലിന്യത്തില്‍ നിന്ന് നിരവധി വസ്തുക്കള്‍ പുനരുപയോഗിക്കാന്‍ കഴിയും. ഈ സാധ്യതകളെല്ലാം ഉപയോഗിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യത്തിന്റെ അളവ് ആദ്യം സ്ഥലം അളന്ന് കണ്ടെത്തും. ഒരു ലക്ഷം ക്യുബിക് മീറ്ററില്‍ അധികം വ്യാപ്തിയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ സര്‍വേ രീതി ഉപയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഏറ്റെടുക്കും. ലെഗസി മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറായിരിക്കും. ഇതിനകം തന്നെ 22 മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍ വൃത്തിയാക്കി 2.8ലക്ഷം ടണ്‍ മാലിന്യം നീക്കം ചെയ്തു. ഇങ്ങനെ 45 ഏക്കറോളം സ്ഥലമാണ് വീണ്ടെടുത്തത്. 32 ഓളം മാലിന്യ കേന്ദ്രങ്ങള്‍ ഇപ്പോളും ബാക്കിയുണ്ട്. കൊച്ചി ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, കോഴിക്കോട് ഞെളിയന്‍ പറമ്പ് ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളില്‍ വൃത്തിയാക്കല്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ 8.46 ലക്ഷം ടണ്‍ മാലിന്യം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള 24 സ്ഥലങ്ങളിലും ഉടന്‍ പ്രക്രീയ ആരംഭിക്കാനാണ് തീരുമാനം. ഇവിടെ 4.15ലക്ഷം ടണ്‍ മാലിന്യമുണ്ടെന്നാണ് വിലയിരുത്തല്‍.
kerala
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്
കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.
kerala
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍് ഇന്ന് മഞ്ഞ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
kerala
വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്.

കോഴിക്കോട് വടകര മൂരാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തല്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചത്. മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍, ചന്ദ്രി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്