ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും ഉയര്‍ത്തി. സബ്‌സിഡി സിലിണ്ടറിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.

ഡീലര്‍മാര്‍ക്ക് നല്കുന്ന കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചകവാതക വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്.

സബ്‌സിഡി സിലിണ്ടറിന് രണ്ടു രൂപ 94 പൈസയുമാണ് വര്‍ധിച്ചത്.