kerala
ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി പിന്നില്‍ സി.പി.എമ്മെന്ന് സൂചന
വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്‌ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്.

ലുഖ്മാന്‍ മമ്പാട്
കേരളത്തിലെ സമുന്നത നേതാവും സമസ്ത പ്രസിഡന്റുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധി ഭീഷണിക്ക് പിന്നില്‍ സി.പി.എമ്മെന്ന് സൂചന. വഖഫ് കയ്യേറ്റത്തോടെ മത വിഭാഗങ്ങളില്‍ നിന്ന് പാടെ ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വികൃത മുഖം മറച്ചുപിടിക്കാനായി ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിഷയം മുസ്‌ലിംലീഗിനെതിരെ തിരിച്ചുവിടാനുള്ള ഹീനശ്രമത്തിലാണ്. താനൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാരായണന്‍ മാസ്റ്ററെ നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാക്കി സംഘ്പരിവാര്‍ ബന്ധം വ്യക്തിമാക്കിയ വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെയും ഡി.വൈ.എഫ്.ഐയുടെയും ദുഷ്ടലാക്കോടെയുള്ള അമിതാവേശ പ്രചാരണവും ഈ നീക്കത്തിന് ബലം നല്‍കുന്നു.
കോഴിക്കോട് സമസ്ത ആസ്ഥാനത്തെത്തി നേതാക്കളെ കാണുമെന്ന് മന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്‌ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്. ഇതിനിടെ, മിശ്ര വിവാഹത്തെ ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നതായി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസയുടെ പ്രചാരണത്തെ ജിഫ്രി തങ്ങള്‍ തുറന്നെതിര്‍ത്തിരുന്നു. കാസര്‍കോട്ട് ടാറ്റ ആശുപത്രിക്കായി കൈമാറിയ എം.ഐ.സി വഖഫ് ഭൂമിക്ക് പകരം ഭൂമി കൈമാറാത്തതിനെ തുടര്‍ന്ന് അതു തിരിച്ചു വേണമെന്ന് നിലപാട് സ്വീകരിച്ച് വഖഫ് ബോര്‍ഡിനെകൊണ്ട് നടപടി തുടങ്ങിച്ചതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
വെളളിയാഴ്ച പള്ളികളില്‍ വഖഫ് വിഷയം സംസാരിച്ചാല്‍ സംഘര്‍ഷം ഉണ്ടാവുമെന്ന സി.പി.എം കേന്ദ്രങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത നേതാക്കളായ പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ എന്നിവരോടെല്ലാം കൂടിയാലോചിച്ചാണ് പ്രസംഗം ഒഴിവാക്കിയത്. ഇതിനെ പൊക്കിപ്പിടിച്ച് സര്‍ക്കാര്‍ അനുകൂലിയും ലീഗ് വിരോധിയുമായ പണ്ഡിതനാണ് ജിഫ്രി തങ്ങള്‍ എന്നും വധഭീഷണിക്ക് പിന്നില്‍ മുസ്‌ലിംലീഗാണെന്നും ധ്വനിപ്പിച്ചാണ് ഏതാനും ചാനലുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വിഷയത്തെ വഴിതിരിച്ചുവിട്ടത്. ഡി.വൈ.എഫ്.ഐയുടെ വിഷലിപ്ത പ്രതികരണവും പരിധി വിടുന്നതായിരുന്നു.
മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ജിഫ്രി തങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളെ ഗൗരവത്തോടെയെടുത്ത് കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കുന്നതിന് പകരം മുസ്‌ലിംലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിലകുറഞ്ഞ പ്രചാരം അണിയറയില്‍ നടക്കുന്ന ദുഷ്ടകരുനീക്കങ്ങളുടെ ഭാഗമാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വഖഫ് കയ്യേറ്റത്തിന് എതിരായി ശക്തമായ ഒരേ നിലപാടു സ്വീകരിച്ച് മുന്നോട്ടു പോകുന്ന മുസ്‌ലിംലീഗും സമസ്തയും പിണറായി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോഴാണ് ഉന്നത നേതാവായ ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണിയും ഇതിനെ വഴി തിരിച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളും, സി.പി.എമ്മിന്റെ ഫാഷിസ്റ്റ് ശൈലിയാണ് ഇത് വിളിച്ചോതുന്നത്.
crime
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.
കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.
india
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?
മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു