മെല്‍ബണ്‍: ക്രിക്കറ്റില്‍ പല ബാറ്റിങ് ശൈലികള്‍ കണ്ടിട്ടുണ്ട്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദ്രപോള്‍ മുതല്‍ ന്യൂസിലാന്‍ഡിന്റെ ക്രെയ്ഗ് മിലണ്‍ വരെ. ബാറ്റിങ് ശൈലിയെന്നത് ബാറ്റ്‌സ്മാന്റെ ഇഷ്ടപ്രകാരമാണ്. ബൗളര്‍മാരുടെ മനോവീര്യം കെടുത്താനാണ് ഇത്തരം തന്ത്രങ്ങള്‍ ബാറ്റ്‌സ്മാന്മാര്‍ പയറ്റാറ്.

എന്നാല്‍ തുടര്‍ന്നുവന്നിരുന്ന ശൈലി മാറ്റി പെട്ടൊന്നൊരു ശൈലി കൊണ്ടുവരുന്നത് ബാറ്റ്‌സമാന്റെ ഫോമിനെ ബാധിക്കും. അത്തരത്തിലൊരു ബാറ്റിങ് ശൈലിയാണ് ഇന്നലെ ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ജോര്‍ജ് ബെയ്‌ലി അവലംബിച്ചത്. എന്നാല്‍ പരിഹാസവുമായാണ് ബെയ്‌ലിയുടെ ശൈലിയെ സോഷ്യല്‍ മീഡിയ വരവേറ്റത്. ആദ്യം അമ്പരന്നെങ്കിലും കൂക്ക് വിളിയും ബെയ്‌ലിക്ക നേരിടേണ്ടി വന്നു. മത്സരത്തില്‍ 17 റണ്‍സു മാത്രമെ ബെയിലിക്ക് നേടാനായുളളൂ.

watch video:

https://youtu.be/KEaRqbyDe18


Don’t miss: വാട്ട് എ ക്യാച്ച്: സ്മിത്തിന്റെ പറക്കും ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം